മേരി ആൽഡൻ
മേരി മാഗ്വയർ ആൽഡൻ (ജീവിതകാലം: ജൂൺ 18, 1883 - ജൂലൈ 2, 1946) ഒരു അമേരിക്കൻ ചലച്ചിത്ര താരവും നാടക നടിയുമായിരുന്നു. ഹോളിവുഡിൽ ജോലി ചെയ്ത ആദ്യത്തെ ബ്രോഡ്‌വേ നാടക നടിമാരിൽ ഒരാളായിരുന്നു അവർ.[1]
മേരി ആൽഡൻ | |
---|---|
ജനനം | മേരി മാഗ്വിയർ ആൽഡൻ ജൂൺ 18, 1883 ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്. |
മരണം | ജൂലൈ 2, 1946 വുഡ്‌ലാൻഡ് ഹിൽസ്, ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 63)
അന്ത്യ വിശ്രമം | വൽഹല്ല മെമ്മോറിയൽ പാർക്ക് സെമിത്തേരി |
തൊഴിൽ | നടി |
സജീവ കാലം | 1913–1937 |
ജീവിതരേഖ
തിരുത്തുക
1883 ജൂൺ 18-ന് ന്യൂയോർക്ക് നഗരത്തിലാണ് മേരി ആൽഡൻ ജനിച്ചത്. ബ്രോഡ്‌വേ നാടകവേദിയിൽ ഇൻ പേഴ്‌സണൽ (1907), ദ റൂൾ ഓഫ് ത്രീ (1914) എന്നീ നാടകങ്ങളിൽ അവർ വേഷമിട്ടു.[2] കരിയറിന്റെ ആദ്യ കാലത്ത് ബയോഗ്രാഫ് കമ്പനിയിലും പാഥെ എക്സ്ചേഞ്ചിലും അവർ ജോലി ചെയ്തിരുന്നു. 1915-ൽ D.W ഗ്രിഫിത്ത് സംവിധാനം ചെയ്ത ദി ബർത്ത് ഓഫ് എ നേഷൻ എന്ന ചിത്രത്തിലേതാണ് അവളുടെ ഏറ്റവും ജനപ്രിയമായ വേഷം. ഒരു വടക്കൻ രാഷ്ട്രീയക്കാരനെ പ്രണയിക്കുന്ന മുലാട്ടോ (ആഫ്രിക്കൻ - യൂറോപ്യൻ മിശ്രിത വംശജരെ സൂചിപ്പിക്കുന്ന ഒരു വംശീയ പദം) സ്ത്രീയുടെ വേഷമാണ് ആൽഡൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അടുത്ത വർഷം മേ മാർഷ്, മിറിയം കൂപ്പർ, വെരാ ലൂയിസ് എന്നിവരോടൊപ്പം അവർ ഗ്രിഫിത്തിന്റെ ഇൻടോളറൻസ് എന്ന ചിത്രത്തിൽ വേഷമിട്ടു. 1917-ൽ മേരി പിക്ക്‌ഫോർഡിനൊപ്പം ലെസ് ദാൻ ദ ഡസ്റ്റിലെ വേഷത്തിനുശേഷം ചലചിത്രങ്ങളിൽ നിന്ന് താൽക്കാലിക അവധിയെടുത്ത അവർ കുറച്ചുകാലം നാടകരംഗത്തുമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ദി ഓൾഡ് നെസ്റ്റ് (1921) എന്ന ചിത്രത്തിലെ ആൽഡൻ അവതരിപ്പിച്ച അമ്മ വേഷമായ മിസിസ് ആന്റൺ, ദ മാൻ വിത്ത് ടു മദേഴ്‌സ് (1922) എന്ന ചിത്രത്തിലെ വൃദ്ധയായ സ്ത്രീയുടെ കഥാപാത്രം എന്നിവ നിരൂപകരുടെ പ്രശംസ നേടിയവയാണ്. ദ മാൻ വിത്ത് ടു മദേഴ്‌സ് നിർമ്മിച്ചത് പ്രശസ്ത ചലച്ചിത്രകാരനായിരുന്ന സാം ഗോൾഡ്‌വിൻ ആയിരുന്നു.
1920 കളിലും 1930 കളുടെ തുടക്കത്തിലും ആൽഡൻ ഒരു മികച്ച ചലച്ചിത്ര നടിയായി അറിയപ്പെട്ടിരുന്ന. ദി പ്ലാസ്റ്റിക് ഏജ് (1925), ദി ജോയ് ഗേൾ (1927), ലേഡീസ് ഓഫ് ദ മോബ് (1928), പോർട്ട് ഓഫ് ഡ്രീംസ് (1929) എന്നിവ അവർ അഭിനയിച്ച പ്രധാന സിനിമകളിൽ ഉൾപ്പെടുന്നു. 1932-ൽ പുറത്തിറങ്ങിയ ഹെൽസ് ഹൗസ്, റാസ്പുടിൻ ആൻഡ് ദ എംപ്രസ്, സ്ട്രേഞ്ച് ഇന്റർലൂഡ് എന്നിവയാണ് അവസാനമായി പ്രധാന വേഷമിട്ട ചിത്രങ്ങൾ.
1946-ൽ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് നഗരത്തിലെ വുഡ്‌ലാൻഡ് ഹിൽസിലുള്ള മോഷൻ പിക്ചർ & ടെലിവിഷൻ കൺട്രി ഹൗസ് ആൻഡ് ഹോസ്പിറ്റലിൽ വെച്ച് 63-ാം വയസ്സിൽ ആൽഡൻ അന്തരിച്ചു. അവരുടെ ജീവിതത്തിന്റെ അവസാന നാല് വർഷവും ഇതായിരുന്നു അവരുടെ താമസം സ്ഥലം.[3] കാലിഫോർണിയയിലെ നോർത്ത് ഹോളിവുഡിലെ വൽഹല്ല മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ഡീങ്മാൻ എന്ന വിവാഹിതയായശേഷമുളള പേരിൽ ഒരു അടയാളപ്പെടുത്താത്ത കല്ലറയിൽ ആൽഡൻ സംസ്കരിക്കപ്പെട്ടു.[4]
അവലംബം
തിരുത്തുക
- ↑ "Mary Alden, Actress, Dies". Los Angeles Times. July 4, 1946.
- ↑ "Mary Alden". Internet Broadway Database. The Broadway League. Archived from the original on November 8, 2020. Retrieved November 8, 2020.
- ↑ "Mary Alden, Actress, Dies". Los Angeles Times. July 4, 1946.
- ↑ Wilson, Scott (19 August 2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed (in ഇംഗ്ലീഷ്). McFarland. p. 13. ISBN 978-1-4766-2599-7. Retrieved January 22, 2021.