മേഗൻ ഫോളോസ്
മേഗൻ എലിസബത്ത് ലോറ ഡയാന ഫോളോസ് (ജനനം: മാർച്ച് 14, 1968)[1] ഒരു കനേഡിയൻ-അമേരിക്കൻ നടിയും സംവിധായികയുമാണ്. 1985 ലെ ആൻ ഓഫ് ഗ്രീൻ ഗേബിൾസ് എന്ന കനേഡിയൻ ടെലിവിഷൻ മിനിപരമ്പരയിലും അതിന്റെ രണ്ട് തുടർച്ചകളിലും ആനി ഷെർലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ അറിയപ്പെടുന്നത്. 2013 മുതൽ 2017 വരെയുള്ള കാലത്ത് റയിൻ എന്ന ടെലിവിഷൻ നാടകീയ പരമ്പരയിൽ ഫ്രാൻസ് രാജ്ഞിയായിരുന്ന കാതറിൻ ഡി മെഡിസിയായി അവർ അഭിനയിച്ചു.
മേഗൻ ഫോളോസ് | |
---|---|
ജനനം | മേഗൻ എലിസബത്ത് ലോറ ഡയാന ഫോളോസ് മാർച്ച് 14, 1968 Toronto, Ontario, Canada |
ദേശീയത | കനേഡിയൻ |
തൊഴിൽ |
|
സജീവ കാലം | 1977–ഇതുവരെ |
അറിയപ്പെടുന്നത് | ആനി ഓഫ് ഗ്രീൻ ഗേബിൾസ് ആനി ഓഫ് ഗ്രീൻ ഗേബിൾസ്: ദി സീക്വൽ ആനി ഓഫ് ഗ്രീൻ ഗേബിൾസ്: ദി കണ്ടിന്യൂയിംഗ് സ്റ്റോറി ബുക്കി മേക്ക്സ് ഹെർ മാർക്ക് ബുക്കി ആൻറ് ദ സീക്രട്ട് സാന്ത |
ജീവിതപങ്കാളി(കൾ) | ക്രിസ്റ്റഫർ പോർട്ടർ
(m. 1991–1996) |
പങ്കാളി(കൾ) | സ്റ്റുവർട്ട് ഹ്യൂസ് (1996-2010) |
കുട്ടികൾ | 2 |
ആദ്യകാല ജീവിതം
തിരുത്തുകഒന്റാറിയോയിലെ ടോറോണ്ടോയിൽ മാതാപിതാക്കളുടെ നാല് മക്കളിൽ ഇളയവളായി ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലാണ് ഫോളോസ് ജനിച്ചത്. പിതാവ് കനേഡിയൻ നാടക നടനും സംവിധായകനുമായ ടെഡ് ഫോളോസും മാതാവ് കനേഡിയൻ നടി ഡോൺ ഗ്രീൻഹാൽഗും ആണ്. മാതാപിതാക്കൾ പിന്നീട് വിവാഹമോചനം നേടി.[2] അവരുടെ മൂന്ന് സഹോദരങ്ങളും വിനോദ വ്യവസായത്തിലാണുള്ളത്. മൂത്ത സഹോദരി എഡ്‌വിന ഒരു എഴുത്തുകാരിയും സഹോദരൻ ലോറൻസും മറ്റൊരു സഹോദരി സാമന്ത ഫോളോസും (അമേരിക്കൻ നടൻ സീൻ ഒബ്രയനെ വിവാഹം കഴിച്ചു) അഭിനേതാക്കളുമാണ്.[3]
അവലംബം
തിരുത്തുക- ↑ Hubbard, Linda S.; Steen, Sara; O'Donnell, Owen (1989). Contemporary Theatre, Film and Television (in ഇംഗ്ലീഷ്). Gale. p. 131. ISBN 978-0-8103-2070-3. Retrieved 17 March 2020.
- ↑ "Megan Follows Biography (1968–)". Filmreference.com. Retrieved September 10, 2016.
- ↑ "Megan Follows profile". hollywood.com. Retrieved July 6, 2016.