മേക്ക്
2008 നവംബർ 30 വരെ വസ്തുവകകളുടെ പ്രമാണങ്ങളിൽ അതിരു കാണിക്കുമ്പോൾ പടിഞ്ഞാറ് എന്ന ദിക്ക് സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന പഴയ മലയാളപദമാണ് മേക്ക്. മേൽക്ക് അഥവാ മുകളിൽ എന്ന അർഥത്തിൽ ഉപയോഗിച്ചിരുന്നു. മലയാള ഭാഷാപഠനത്ത്നും കേരളചരിത്രനിർമ്മിതിക്കും സഹായിച്ച പദമാണിത്.[അവലംബം ആവശ്യമാണ്] മലയാളികൾ ഇന്നത്തെ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയവർ ആണെന്നും മലയാളം തമിഴിൽ നിന്നുണ്ടായതാണെന്നുമുള്ള വാദത്തിനു ഉപോദ്ബലകമായ ദൃഷ്ടാന്തമായി പലരും ഇതു ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്, സഹ്യപർവ്വതത്തിനു കിഴക്കായതിനാൽ സൂര്യൻ ഉദിച്ചിരുന്നതു കീഴെ കടലിൽ നിന്നും പടിഞ്ഞിരുന്നതു മലമുകളിലും (മുകളിൽ അഥവാ മേക്ക്) ആണ്. എന്നാൽ കാലാർത്ഥകമായ മേൽ, കീഴ് എന്നീ പ്രകൃതികളിൽനിന്നു ഉണ്ടായ പദത്തിന് പിന്നീട് അർത്ഥപരിണാമം സഭവിച്ച് ദിശാസൂചകമായ അർത്ഥത്തിൽ പ്രയോഗത്തിൽ വരികയാണുണ്ടായത് എന്നു കരുതുന്നവരും ഉണ്ട്.
കേരള സർക്കാർ ഉത്തരവ് പ്രകാരം 2008 ഡിസംബർ 1 മുതൽ ആധാരങ്ങളിൽ മേക്ക് എന്ന പദം നിരോധിച്ചു.
അധികവായനക്ക്
തിരുത്തുക- പ്രാചീന മലയാളം, ചട്ടമ്പി സ്വാമികൾ
- കേരളത്തിലെ ദേശനാമങ്ങൾ, ചട്ടമ്പി സ്വാമികൾ