ഒരു ഇന്ത്യൻ ഭിഷഗ്വരയും ഒരു സ്കോട്ടിഷ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ഏഷ്യൻ വനിതയുമാണ് മെർബായി അർദേസിർ വക്കീൽ (25 മേയ് 1868 - 9 ഏപ്രിൽ 1941).

Merbai Ardesir Vakil
Graduation picture of Vakil 1897
ജനനം25 May 1868
Bombay (Mumbai)
മരണം9 April 1941
Bombay (Mumbai)
ദേശീയതIndian
തൊഴിൽphysician
മാതാപിതാക്ക(ൾ)
  • Ardesir Framji Vakil (പിതാവ്)

ആദ്യകാലജീവിതം

തിരുത്തുക

മെർബായി 1868 മേയ് 25-ന് ബോംബെയിൽ(ഇന്നത്തെ മുംബൈ) ജനിച്ചു. പാർസി സോളിസിറ്റർ അർദേസിർ ഫ്രാമി വക്കീൽ ആയിരുന്നു പിതാവ് [1]. ബോംബേയിലെ വിൽസൻ ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിൽസൺ കോളേജിൽ നിന്ന് 1888 ൽ ബിരുദം നേടി. ഈ കോളേജിൽ നിന്നും ബിരുദം നേടുന്ന ആദ്യത്തെ വനിതയാണ് മെർബായി. [1][2].

മെഡിക്കൽ വിദ്യാഭ്യാസം

തിരുത്തുക

1888-ൽ ബോംബെയിലെ ഗ്രാൻറ് മെഡിക്കൽ കോളേജിൽ പഠിച്ച ശേഷം മെർബായി 1890-ൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്നു. തുടർന്ന് 1893-ൽ ഗ്ലാസ്ഗോവിലെ ക്യൂൻ മാർഗരറ്റ് കോളേജിലേക്ക് മാറി. സ്കോട്ട്ലൻഡിലെ ഒരു സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ഏഷ്യൻ വനിത എന്ന ബഹുമതിയോടെ അവർ MB ChB എന്ന ബിരുദം നേടി. പിന്നീട് അവർ ഗ്ലാസ്ഗോയിൽ രണ്ട് വർഷത്തെ പഠനത്തിനു ശേഷം ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി[1].

ആതുരസേവനം

തിരുത്തുക

തിരികെ ബോംബെയിലെത്തിയ മർബായി, വനിതകൾക്കും ശിശുക്കൾക്കുമായുള്ള കാമ ആശുപത്രിയിൽ ജോലി ചെയ്തു. ബൈക്കുളയിലെ പ്ലേഗ് ആശുപത്രി; കുമൂ ജാഫർ സുലേമാൻ ഡിസ്പെൻസറി, കപാഡൊയിയാസ്, തുടങ്ങി പല ആശുപത്രികളിലും ഡിസ്പെൻസറികളിലും അവർ പ്രവർത്തിച്ചു. 1927-ൽ അവർ ഏദനിലേക്ക് താമസം മാറി. അവിടെ 1931 വരെ ബ്രിട്ടീഷ് സർക്കാരിനു വേണ്ടി ജോലി ചെയ്തു. പിന്നീട് 1941 വരെ അവർ ഏദനിൽ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു.

1941 മാർച്ചിൽ അവർ തിരികെ ബോംബെയിലെത്തി. അപ്പോഴേക്കും അവരുടെ ആരോഗ്യം ക്ഷയിച്ചിരുന്നു. 1941 ഏപ്രിൽ 9-ന് അവർ മരണമടഞ്ഞു.

  1. 1.0 1.1 1.2 The new biographical dictionary of Scottish women. Ewan, Elizabeth,. Edinburgh. ISBN 9781474436298. OCLC 1057237368.{{cite book}}: CS1 maint: extra punctuation (link) CS1 maint: others (link)
  2. "University of Glasgow :: Story :: Biography of Merbai Ardesir Vakil". www.universitystory.gla.ac.uk. Archived from the original on 2021-12-06. Retrieved 2019-02-01.
"https://ml.wikipedia.org/w/index.php?title=മെർബായി_അർദേസിർ_വക്കീൽ&oldid=3993788" എന്ന താളിൽനിന്ന് ശേഖരിച്ചത്