'മിസ് മെഹ്മൂദ എന്നറിയപ്പെട്ടിരുന്നമെഹമൂദ അഹമ്മദ് അലി ഷാ, വിദ്യാഭ്യാസ വിദഗ്ദ്ധയും സാമൂഹ്യ പ്രവർത്ത്കയും ശ്രീനഗറിലെ സർക്കാർ വനിത കോളേജിന്റെ പ്രിസിപ്പളുമായിരുന്നു.[1]

മെഹമൂദ് അലി ഷാ
ജനനം1920
മരണം2014 മാർച്ച് 11
അന്ത്യ വിശ്രമംമാൽടെങ്ങ് ശ്മശാനം, ശ്രീ നഗർ, ജമ്മു-കാഷ്മീർ
തൊഴിൽവിദ്യാഭ്യാസ വിദഗ്ദ
സാമൂഹ്യ പ്രവർത്തക
രാഷ്ട്രീയക്കാരി
അറിയപ്പെടുന്നത്സ്ത്രീജന വിദ്യാഭ്യാസം
മാതാപിതാക്ക(ൾ)സെയ്ദ് അഹമ്മദ് അലി ഷാ
ദുൽഹൻ ബീഗം
പുരസ്കാരങ്ങൾപത്മശ്രീ
നീറ്റാണ്ടിലെ മികച്ച വിദ്യാർഥിനി

അവർ ഇന്ദിര ഗാന്ധിയുടെ സുഹൃത്തും സഹകാരിയുമായിരുന്നു. കാഷ്മീരിലെ സ്ത്രീകൾ ക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റിയും സാമൂഹ്യ ഉന്നമനത്തെ പറ്റിയും അവബോധം സൃഷ്ടിക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്നു. [2] 2006ൽ അവർ ഭാരത വിദ്യാഭ്യാസ രംഗത്തിനു നൽകിയ സംഭാവനകൾക്ക് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി..[3]

ജീവചരിത്രം തിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ കാഷ്മീരിൽ ഫോറസ്റ്റ് റേഞ്ച് ആപ്പീസറായിരുന്ന സയിദ് അഹമ്മദ് അലി ഷായുടേയും ദുൽഹൻ ബീഗത്തിൻടേയും മകളായിരുന്നു. മല്ലിൻസൻ ഗേൾസ് സ്കൂൾ എന്ന് ഇന്ന് അറിയപ്പെടുന്ന മിഷനറി സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. അവിടെ നിന്ന് പത്താം തരം ആദ്യമായി ജയിച്ച പെൺകുട്ടി അവരായിരുന്നു..[4] അവർ ഒറ്റ മകളും അവർക്ക് പിന്നീട് ഉയർന്ന ഉദ്യോഗസ്ഥരായ മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു.[5]അവർ ലാഹോറിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എഡുംPolitical Scienceൽ എം.എ.യും നേടി. അവരാണ് പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആദ്യ വനിത. [4]അവർ യു.കെ.യിലെ ലീഡ്സിൽ നിന്നും ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. [4]


അവലംബം തിരുത്തുക

  1. Nyla Ali Khan, Gopalkrishan Gandh (2014). The Life of a Kashmiri Woman: Dialectic of Resistance and Accommodation. Palgrave Macmillan. pp. 36 of 160. ISBN 9781137463296.
  2. "PDP condoles death of Ms Mehmooda Ahmad Ali Shah". Scoop News. 11 March 2014. Retrieved December 10, 2015.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
  4. 4.0 4.1 4.2 "Mehmooda Ahmed Ali Shah - Obituary". Kashmir Life. 24 March 2014. Retrieved December 11, 2015.
  5. "Mehmooda Shah passes away". Greater Kashmir. 12 March 2014. Archived from the original on 2015-12-22. Retrieved December 11, 2015.
"https://ml.wikipedia.org/w/index.php?title=മെഹമൂദ്_അലി_ഷാ&oldid=3782529" എന്ന താളിൽനിന്ന് ശേഖരിച്ചത്