മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയിൽ പുതിയതായി കണ്ടെത്തിയ അവയവമാണ് മെസന്റെറി ( Mesentery )(/ˈmɛzənˌtɛri/) [1]. ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.

മെസന്റെറി
Horizontal disposition of the peritoneum, in the lower part of the abdomen: The peritoneum and mesentery are marked with red.
Vertical disposition of the peritoneum: Main cavity, red; omental bursa, blue
Details
Identifiers
LatinMesenterium
Anatomical terminology

ചരിത്രം

തിരുത്തുക

മനുഷ്യശരീരത്തെക്കുറിച്ച് പഠിക്കുകയും ആന്തരികാവയവഘടന വരയ്ക്കുകയും ചെയ്ത ലിയനാർഡോ ഡാ വിഞ്ചി 1508 ൽ മെസെന്ററിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാലംവരെയും അവയവമായി പരിഗണിച്ചിരുന്നില്ല. അയർലൻഡിലെ ഒരു സംഘം ഗവേഷകരാണു കുടലിനെയും മറ്റും ഉദര ഭിത്തിയോടു (പെരിട്ടോണിയം) ചേർത്തുനിർത്തുന്ന, സ്തരങ്ങളുടെ മടക്കായ മെസന്റെറി അവയവം തന്നെയാണെന്നു തിരിച്ചറിഞ്ഞത്. ലിമറിക് യൂണിവേഴ്സിറ്റിയിലെ സർജറി പ്രഫസർ ജെ.കാൽവിൻ കൊഫീയുടെ നേതൃത്വത്തിലുള്ള സംഘമാണു ശരീരഘടനാ ശാസ്ത്രത്തിൽ ഈ കണ്ടെത്തൽ നടത്തിയത്. [2].

പുതിയ പഠനശാഖ

തിരുത്തുക

ശരീരത്തിലെ ദഹനവ്യവസ്ഥയുടെ ഭാഗമായ മെസന്റെറി സ്വന്തം വ്യക്തിത്വം വീണ്ടെടുത്തതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതൽ കൃത്യതയോടെ നിർണയിക്കാനും ചികിത്സിക്കാനും കഴിയും. മെസന്റെറിയെ അവയവമെന്ന നിലയിൽ സമീപിക്കുന്നതോടെ രോഗനിർണയത്തിലും പുതിയ തരംതിരിവു വേണ്ടിവരും. ഈ അവയവം ഇടയാക്കുന്ന രോഗങ്ങൾ മറ്റ് ആമാശയ രോഗങ്ങളിൽ നിന്നു വേർതിരിച്ചെടുക്കേണ്ടിവരും. ഗാസ്ട്രോഎന്ററോളജി, ന്യൂറോളജി, കൊളോപ്രോക്ടോളജി എന്നിവ പോലെ തന്നെ മെസന്റെറിക് സയൻസ് എന്നൊരു പുതിയ പഠനശാഖ ഇനി രൂപപ്പെടും.[3]

ചിത്രശാല

തിരുത്തുക
  1. http://www.manoramaonline.com/news/world/mesentery-organ-human-body.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-02. Retrieved 2017-02-02.
  3. http://www.garshomonline.com/scientists-identify-new-organ-inside-humans-called-the-mesentery/
"https://ml.wikipedia.org/w/index.php?title=മെസന്റെറി&oldid=3807378" എന്ന താളിൽനിന്ന് ശേഖരിച്ചത്