യന്ത്രത്തോക്ക്
(മെഷീൻഗൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂർണമായും യന്ത്രത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തോക്കാണ് യന്ത്രത്തോക്ക്. മിനിറ്റിൽ നൂറുകണക്കിന് വെടിയുണ്ടകൾ പുറപ്പെടുവിക്കുവാൻ കഴിവുള്ളവയാണ് യന്ത്രത്തോക്കുകൾ. ഉണ്ടകൾ നിറച്ച മാഗസീനുകളിൽ നിന്നോ, ഉണ്ടകൾ ഘടിപ്പിച്ച ബെൽറ്റിൽനിന്നോ ലഭിക്കുന്ന വെടിഉണ്ടകളാണ് ഉപയോഗിക്കുന്നത്. ആദ്യമായി യന്ത്രത്തോക്കുകൾ രൂപകല്പന നടത്തിയത് ലിയനാഡോ ഡാവിഞ്ചി (Leonardo Da Vinci) ആണ്.ലൈറ്റ് മെഷീൻ ഗൺ,സബ് മെഷീൻഗൺ,ഹെവി മെഷീൻഗൺ, എന്നിങ്ങനെ മെഷീൻഗണ്ണിന് വകഭേദങ്ങൾ ഉണ്ട്
പ്രവർത്തനം
തിരുത്തുകപൊതുവേ യന്ത്രത്തോക്കുകൾ അടുത്ത വെടിയുണ്ട തനിയെ നിറക്കുകയും, വെടിവെക്കുന്നതിന് തോക്കിനെ സജ്ജമാക്കുകയും ചെയ്യും. ഇതിനുള്ള ഊർജ്ജം ലഭിക്കുന്നത്, വെടിവെയ്ക്കൽ മൂലമുള്ള ഊർജ്ജമോ, വൈദ്യുതി, മാനുഷികപ്രയത്നം ഇവയിലേതിൽനിന്നുമാകാം.