മെയ്ബെൽ മൗഡ് പാർക്ക് (ജീവിതകാലം: ജനുവരി 7, 1871 - 1946) അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ മെഡിക്കൽ ഡോക്ടറായിരുന്നു. ഇംഗ്ലീഷ്:Maybelle Maud Park. 1922-ൽ സ്റ്റേറ്റ് ബോർഡ് ഓഫ് കൺട്രോൾ സ്ഥാപിതമായപ്പോൾ അവർ ശിശുക്ഷേമ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചു.

മെയ്ബെൽ മൗഡ് പാർക്ക്
മെയ്ബെല്ലെ മൗഡ് പാർക്ക്, 1900-ലെ പ്രസിദ്ധീകരണത്തിൽ നിന്ന്.
മെയ്ബെല്ലെ മൗഡ് പാർക്ക്, 1900-ലെ പ്രസിദ്ധീകരണത്തിൽ നിന്നുള്ള ചിത്രം.
ജനനംജനുവരി 7, 1871
ഡോഡ്ജസ് കോർണേഴ്സ്, വിസ്കോൺസിൻ
മരണം1946
ദേശീയതഅമേരിക്കൻ‌
തൊഴിൽമെഡിക്കൽ ഡോക്ടർ
അറിയപ്പെടുന്നത്വിസ്കോൺസിൻ ശിശുക്ഷേമ വകുപ്പിന്റെ സ്ഥാപക ഡയറക്ടർ (1922-1923)

ജീവിതരേഖ

തിരുത്തുക

ജോൺ വെയ്റ്റ് പാർക്ക്, സാറാ ലുവെല്ല തോമസ് പാർക്ക് ദമ്പതികളുടെ എട്ട് മക്കളിൽ ഇളയ കുട്ടിയായി വിസ്കോൺസിനിലെ ഡോഡ്ജസ് കോർണേഴ്സ് നഗരത്തിലാണ് മെയ്ബെല്ലെ മൗഡ് പാർക്ക് ജനിച്ചത്.[1] മൂത്ത സഹോദരി മെറിയൽ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് 1884- ബിരുദം നേടുകയും പിന്നീട്, അവരുടെ രണ്ട് സഹോദരന്മാർ അവിടെ നിന്ന് നിയമ ബിരുദവും നേടിയിരുന്നു. മറ്റൊരു സഹോദരിയായിരുന്ന ഡോറ പാർക്ക് പുട്ട്‌നം മിൽവാക്കി ആസ്ഥാനമാക്കി ജോലി ചെയ്യുന്ന ഒരു കലാകാരിയായിരുന്നു.[2]

മെയ്ബെൽ പാർക്ക് വൗകെഷയിലെ കരോൾ കോളേജിൽ പഠനത്തിന് ചേരുകയും പിന്നീട് വിസ്കോൺസിൻ സർവ്വകലാശാലയിൽനിന്ന് 1891-ൽ സയൻസ് ബിരുദം നേടി. അതിനു ശേഷം,1894- ൽ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിക്കൊണ്ട് [3] 1895-ൽ മാസ്റ്റർ ഓഫ് ഹോമിയോപ്പതിക്സിനായി ഫിലാഡൽഫിയയിൽ തൻറെ തുടർപഠനം നടത്തി [4] [5] .

1946-ൽ 75 വയസ്സുള്ളപ്പോൾ അവൾ മരിച്ച അവളുടെ ശവകുടീരം മാതാപിതാക്കളോടൊപ്പം വൗകെഷാ കൗണ്ടിയിലാണുള്ളത്. [6]

  1. Wilson, Mehitable Calef Coppenhagen (1900). John Gibson of Cambridge, Massachusetts: And His Descendants, 1634-1899 (in ഇംഗ്ലീഷ്). McGill & Wallace. pp. 386–387.
  2. Leonard, John William (1914). Woman's Who's who of America: A Biographical Dictionary of Contemporary Women of the United States and Canada (in ഇംഗ്ലീഷ്). American Commonwealth Company. p. 666.
  3. {{cite news}}: Empty citation (help)
  4. Thwaites, Reuben Gold (1900). The University of Wisconsin: Its History and Its Alumni, with Historical and Descriptive Sketches of Madison (in ഇംഗ്ലീഷ്). J. N. Purcell. p. 580.
  5. {{cite news}}: Empty citation (help)
  6. "WIGenWeb Project, Rural Home Cemetery Tombstone Photos". www.usgwarchives.net. Retrieved 2019-05-04.
"https://ml.wikipedia.org/w/index.php?title=മെയ്ബെൽ_മൗഡ്_പാർക്ക്&oldid=3864967" എന്ന താളിൽനിന്ന് ശേഖരിച്ചത്