മെതിയന്ത്രം
ഇത് ഒരു കാർഷികോപകരണമാണ്. ചെടിയിൽ (കതിരിൽ) നിന്നും ധാന്യം വേർതിരിക്കുവാനാണ് മെതിയന്ത്രം ഉപയോഗിക്കുന്നത്.ഇന്ധനോർജംവൈദ്യുതോർജം എന്നിവ ഉപയോഗിച്ചാണ് മെതിയന്ത്രം പ്രവർത്തിപ്പിക്കുന്നത്.ഇതിന്റെ പ്രവർത്തനം വളരെ ചിലവു കുറഞ ഒന്നാണ്. നെൽകൃഷിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ ഈ യന്ത്രം സഹായിക്കുന്നു. നെല്ലു കൂടാതെ ഗോതമ്പ്, ചോളം, ബാർളി, സൊർഗ്ഗം തുടങ്ങിയ വിളകളിലും മെതിയന്ത്രം ഉപയോഗിക്കുന്നു.
മെതിയെന്ത്രങ്ങൾ രണ്ടു തരം ,
1 .ബഹുവിള മെതിയന്ത്രം
2 .നെല്ലു മെതിയന്ത്രം
നെല്ലു മെതിയന്ത്രം
തിരുത്തുകസവിശേഷതകൾ
തിരുത്തുകകൊയ്ത കറ്റകൾ മെതിച്ചെടുക്കുക എന്നത് ചിലപ്പോഴെങ്കിലും കൊയ്‌ത്തിനേക്കാൾ ദുഷ്‌കരമാകാറുണ്ട്. പ്രത്യേകിച്ചു പ്രതികൂല കാലാവസ്ഥയിൽ പ്രാപ്‌തി കൂടിയ തരം മെതിയെന്ത്രങ്ങൾ ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ആണിപ്പല്ലുകൾ പിടിപ്പിച്ച ത്രഷിങ് സിലിണ്ടർ ആണ് ഇതിന്റെ പ്രധാന ഭാഗം. കറ്റകൾ ഇടുന്നതിനുള്ള ഫീഡിങ്, പാറ്റുന്നതിനുള്ള ബോവറുകൾ, അരിപ്പകൾ തുടങ്ങിയവയാണ് പ്രധാന ഭാഗങ്ങൾ. യന്ത്രത്തിനുള്ളിലേക്ക് ഇട്ടുകൊടുക്കുന്ന കറ്റകൾ സിലിണ്ടറിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റം വരെ നീങ്ങുന്നതിനിടയിൽ സിലിണ്ടറിനും കോൺകെവിനുമിടയിൽ ഞെരുക്കപ്പെടുകയും അതോടൊപ്പം മൂന്നിലധികം പ്രാവശ്യം സിലിണ്ടറിനൊപ്പം കറക്കപ്പെടുകയും ചെയ്യും . ധാന്യം പൂർണ്ണമായും വേർതിരിക്കപ്പെട്ട വൈയ്‌ക്കോൽ പുറത്തേക്കും ബോവറുകളുടെ സഹായത്തോടെ വൃത്തിയാക്കപ്പെട്ട ധാന്യം സംഭരണസ്ഥലത്തേക്കും വീഴുന്നു .
സാങ്കേതിക വിശദാംശങ്ങൾ
തിരുത്തുക- നീളം (മി .മീ ) : 3050
- വീതി (മി .മീ ) : 2030
- ഉയരം (മി .മീ ) : 1960
- ഫീഡിങ് ട്രേയുടെ നീളം (മി .മീ ) :905
- സിലിണ്ടർ തരം :സ്പയിക്ക് ടൂത്ത്
- സിലിണ്ടർ വ്യാസം ( മി .മീ )) :770
- സിലിണ്ടർ നീളം ( മി .മീ )) :1500
- കോൺകേവ് നീളം ( മി .മീ ) :840
- കോൺകേവ് വീതി ( മി .മീ ) :570
കേരളത്തിൽ കാർഷിക യന്ത്രങ്ങളുടെ നിർമ്മാതാക്കൾ
തിരുത്തുക1 . കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ
2 . കുമാർ ഇൻഡസ്ട്രീസ്