മെഗകാരിയോസൈറ്റ് megakaryocyte (mega- + karyo- + -cyte, "large-nucleus cell") ഒരു വളരെ വലിയ അസ്ഥിമജ്ജാ കോശമാണ്. ഇതിലെ ലോബുലേറ്റഡ് മർമ്മം രക്തത്തിലെ പ്ലേറ്റ്‌ലറ്റ്സ് (ത്രോംബൊസൈറ്റ്) നിർമ്മാണത്തിനു ഉത്തരവാദിയാണ്. പ്ലേറ്റ്‌ലെറ്റ്സ് ആണ് രക്തം കട്ടപിടിക്കാൻ കാരണം. ആരോഗ്യവാന്മാരായ ആളുകളിൽ 10,000നു ഒന്നെന്ന കണക്കിനു അസ്ഥിമജ്ജയിൽ കാണാൻ കഴിയും. ചില രോഗങ്ങൾ കാരണം ഈ സംഖ്യ 10 ഇരട്ടി വരെ കൂടാനിടയാക്കും.[1] മെഗാകാരിയോസൈറ്റിനെ ഇംഗ്ലിഷിൽ പല രീതിയിൽ എഴുതാറുണ്ട്. megalokaryocyte and megacaryocyte.

പൊതുവെ, മെഗകാരിയോസൈറ്റുകൾ സാധാരണ രക്തകോശങ്ങളേക്കാൾ 10-15 ഇരട്ടി വലിപ്പമുള്ളവയാണ്. ശരാശരി 50–100 μm വരെ വ്യാസമുണ്ടായിരിക്കും. ഇതിന്റെ വളർച്ച പൂർത്തിയാവുമ്പോൾ, മെഗകാരിയോസൈറ്റുകൾ വളർന്ന് ആവശ്യമായ വലിപ്പമാകും. . അതിന്റെ ഡി എൻ എ സൈറ്റോകൈനസിസ് നടക്കാതെ വിഭജിക്കുന്നു. ഈ പ്രക്രിയയ്ക്ക് എൻഡോമൈറ്റോസിസ് എന്നു പറയുന്നു. ഇതിന്റെ ഫലമായി, മെഗാകാരിയോസൈറ്റിന്റെ മർമ്മം ലോബുകളോടുകൂടി വളരെ വലിപ്പം ആർജ്ജിക്കുന്നു. ലൈറ്റ് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ തെറ്റായി അനേകം മർമ്മങ്ങളുള്ളതായി തൊന്നലുണ്ടാകാം. ചില കാര്യങ്ങളിൽ മർമ്മത്തിനു  64N DNA, or 32 copies സാധാരണമായ മർമ്മത്തിന്റെ കോപ്പിയുണ്ടാകും.

  1. Branehog I, Ridell B, Swolin B, Weinfeld A (1975). "Megakaryocyte quantifications in relation to thrombokinetics in primary thrombocythaemia and allied diseases". Scand. J. Haematol. 15 (5): 321–32. doi:10.1111/j.1600-0609.1975.tb01087.x. PMID 1060175.
"https://ml.wikipedia.org/w/index.php?title=മെഗകാരിയോസൈറ്റ്&oldid=3086808" എന്ന താളിൽനിന്ന് ശേഖരിച്ചത്