ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത്, ഹൈഡ്രോഎയർ ടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച മലയാളചലച്ചിത്രമാണ് മൃദു ഭാവേ ദൃഢ കൃതേ (ഈ ചിത്രം എം‌.ബി‌.ഡി‌.കെ. എന്നും വിപണനം ചെയ്യപ്പെടുന്നു).[2] സൂരജ് സൺ, ശ്രവണ ടി. എൻ., മരിയ പ്രിൻസ്,[3] ദിനേഷ് പണിക്കർ, സുരേഷ് കൃഷ്ണ, അനിൽ ആന്റോ, സീമ ജി. നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[4]

എം.ബി.ഡി.കെ.
സംവിധാനംഷാജൂൺ കാര്യാൽ
നിർമ്മാണംഡോ. വിജയശങ്കർ മേനോൻ
കഥഡോ. വിജയശങ്കർ മേനോൻ
തിരക്കഥരവി തോട്ടത്തിൽ
അഭിനേതാക്കൾ
  • സൂരജ് സൺ
  • ശ്രാവണ ടിഎൻ
  • മരിയ പ്രിൻസ്

ദിനേഷ് പണിക്കർ സുരേഷ് കൃഷ്ണ അനിൽ ആന്റോ സീമ ജി. നായർ

സംഗീതംസാജൻ മാധവ്
ഛായാഗ്രഹണംനിഖിൽ വി. നാരായണൻ
ചിത്രസംയോജനംസുമേഷ് B'Wt
സ്റ്റുഡിയോ
Hydroair Tectonics Pvt Ltd

Sahasra Expertise (Co-Producer)

റിലീസിങ് തീയതി2024 ഫെബ്രുവരി 02[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ഛായാഗ്രഹണം നിഖിൽ വി നാരായണനും, സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും സാജൻ മാധവും ഒരുക്കിയിരിക്കുന്നു. കാസർഗോഡ്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിജയ് ശങ്കർ മേനോൻ്റെ കഥയ്ക്ക് നവാഗതനായ രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവും രചിച്ചിരിക്കുന്നു.[5]

മുഖ്യ ഛായാഗ്രഹണം 2022 ഓഗസ്റ്റിൽ ആരംഭിച്ച് 2023 ഫെബ്രുവരിയിൽ പൂർത്തിയായി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദേശീയ അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മ പുറത്തിറക്കി.[6]

മൃദു ഭാവേ ദൃഢ കൃതേ, 2024 ഫെബ്രുവരി 02 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. [7]

അഭിനേതാക്കൾ

തിരുത്തുക
  • സൂരജ് സൺ
  • ശ്രാവണ ടിഎൻ
  • മരിയ പ്രിൻസ്
  • ദിനേഷ് പണിക്കർ
  • സുരേഷ് കൃഷ്ണ
  • അനിൽ ആന്റോ
  • സീമ ജി. നായർ
  • മായ മേനോൻ
  • ജീജ സുരേന്ദ്രൻ
  • ശിവരാജ്
  • ഹരിത്
  • വിഷ്ണു വിദ്യാധരൻ
  • അമൽ ഉദയ്
  • സിദ്ധാർത്ഥ രാജൻ
  • ജൂനൈറ്റ് അലക്സ് ജോർഡി
  • മനൂപ് ജനാർദ്ദനൻ
  • ദേവദാസ്
  • ആനന്ദ് ബാൽ
  • അങ്കിത് മാധവ്
  • വിജയ് ഷെട്ടി
  • രാജേഷ് കുറുമാലി
  • വിമൽ ഫസ്റ്റ് ക്ലാപ്പ്
  • ഡോ. സുനിൽ
  • ദീപക് ജയപ്രകാശൻ
  1. Mrudhu Bhave Dhruda Kruthye - Official Teaser | Sunny Leone | Sooraj Sun | Shajoon Kariyal | 2nd Feb, retrieved 2024-01-13
  2. "Director Shajoon Kariyal's next titled 'MBDK'" (in ഇംഗ്ലീഷ്). 2023-01-26. Retrieved 2023-07-20.
  3. nithya. "ഷാജൂൺ കാര്യാലിന്റെ 'മൃദു ഭാവേ ദൃഢ കൃത്യേ'; സൂരജിന്റെ നായികമാരായി മരിയയും ശ്രവണയും". Retrieved 2023-07-20.
  4. "മൃദു ഭാവേ ദൃഢ കൃത്യേ" (in ഇംഗ്ലീഷ്). Retrieved 2023-07-20.
  5. "'മൃദു ഭാവേ ദൃഢ കൃത്യേ' ; പുതുമുഖ സിനിമയുമായി സംവിധായക൯ ഷാജൂൺ കാര്യാൽ" (in ഇംഗ്ലീഷ്). 2023-01-23. Retrieved 2023-07-20.
  6. "ഷാജൂൺ കാര്യാൽ ചിത്രം 'മൃദു ഭാവേ ദൃഢ കൃത്യേ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗായിക നഞ്ചിയമ്മ പുറിത്തിറക്കി" (in ഇംഗ്ലീഷ്). Retrieved 2023-07-20.
  7. Kariyal, Shajoon (2024-02-02), Mrudhu Bhave Dhruda Kruthye, Anil Anto, Anand Bbal, Harith Cnv, Hydroair Tectonic, retrieved 2024-02-12
"https://ml.wikipedia.org/w/index.php?title=മൃദു_ഭാവേ_ദൃഢ_കൃത്യേ&oldid=4023887" എന്ന താളിൽനിന്ന് ശേഖരിച്ചത്