മൃണാൾ മിറി
പ്രമുഖനായ ഭാരതീയ വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമാണ് പ്രൊഫ. മൃണാൾ മിറി (ജനനം :1 ആഗസ്റ്റ് 1940). 2012 ജൂണിൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു.
ജീവിതരേഖ
തിരുത്തുകസിംലയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു. നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്ക് അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി ലഭിച്ചിരുന്നു.[1] ഒന്നാം യു.പി.എ ഗവൺമെന്റിന്റെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് ദേശീയ ഉപദേശക സമിതിയിലും വിവരാവകാശ നിയമം പ്രാബല്യത്തിലാക്കാനായി രൂപീകരിച്ച കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.
കൃതികൾ
തിരുത്തുക- ഐഡന്റിറ്റി ആൻഡ് മോറൽ ലൈഫ്, 2002
- ട്രൈബൽ ഇന്ത്യ : കണ്ടിന്യുറ്റി ആൻഡ് ചലഞ്ച്, 1993
- കാന്റിനെക്കുറിച്ച് അഞ്ച് ഉപന്യാസങ്ങൾ, 1987
- ഫിലോസഫി ഓഫ് സൈക്കോ അനാലിസിസ്, 1997.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മഭൂഷൺ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-06-29.
പുറം കണ്ണികൾ
തിരുത്തുക- Profile Archived 2005-12-18 at the Wayback Machine. at the NAC website
- Biography of Prof Mtinai Miri