മൃണാളിനി ദേവി (1873-1902) രബീന്ദ്രനാഥ് ടഗോറിന്റെ പത്നിയായിരുന്നു. വിവാഹത്തിനു മുമ്പുള്ള പേര് ഭവതാരിണി. ഇന്ന് ബംഗ്ലാദേശിൽ ഉൾപെടുന്ന ഖുൽനയിൽ ആയിരുന്നു മൃണാളിനി ജനിച്ചത്.

Mrinalini Devi
Mrinalini Devi
ജനനം
Bhabatarini Roy Choudhury

1 March 1874
Dakshindihi, Jessor district, Bengal Presidency, British India (present-day Phultala, Khulna district, Bangladesh)
മരണം23 November 1902 (aged 28)
Jorasanko Thakur Bari, Calcutta, Bengal Presidency, British India
ദേശീയതIndian
ജീവിതപങ്കാളി(കൾ)Rabindranath Tagore
രബീന്ദ്രനാഥും പത്നി മൃണാളിനി ദേവിയും

വിവാഹം, കുടുംബം തിരുത്തുക

ഖൂൽനയിലെ വേണീമാധവ് റായ്ചൗധരിയുടെ മകളായിരുന്നു ഭവതാരിണി. പത്തുവയസ്സുള്ളപ്പോൾ 1883 ഡിസമ്പർ 9-ന് ഇരുപത്തിമൂന്നു വയസ്സുകാരനായ രബീന്ദ്രനാഥുമായുള്ള വിവാഹം നടന്നു[1]. വിവാഹശേഷം മൃണാളിനിയെന്നു പേരു മാറ്റപ്പെട്ടു[2]. കൊൽക്കത്തയിലെ ലോറെറ്റോ സ്കൂളിൽ മൃണാളിനി വിദ്യാർഥിനിയായി ചേർന്നതായി ടഗോർ സൂചിപ്പിച്ചിട്ടുണ്ട്.

രബീന്ദ്രനാഥ്-മൃണാളിനി ദമ്പതിമാർക്ക് അഞ്ചു സന്താനങ്ങൾ പിറന്നു. മാധുരിലത(1887-1918), രഥീന്ദ്രനാഥ്,( 1888-1961) രേണുക (1890-1903), മീറ(1884-1969), ഷൊമേന്ദ്രനാഥ് (1895-1907).

പതിനാലു വയസ്സിൽ മാധുരിലതയുടേയും പതിനൊന്നു വയസ്സിൽ രേണുകയുടേയും വിവാഹം നടന്നു. പിന്നീട് ടഗോർ ഇതെപ്പറ്റി ഏറെ ഖേദിക്കുകയുണ്ടായി[3].

മരണം തിരുത്തുക

രബീന്ദ്രനാഥുമൊത്ത് ശാന്തിനികേതനിൽ പാർക്കുന്ന സമയത്ത് മൃണാളിനി രോഗഗ്രസ്തയായി. ചികിത്സാർഥം കൊൽക്കത്തയിലേക്ക് കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ഇരുപത്തിയൊമ്പതാമ്തെ വയസ്സിൽ, 1902 നവമ്പർ 23-ന് നിര്യാതയായി.[4] ബംഗാളി കലണ്ടറനുസരിച്ച് 7 അഗ്രഹായൺ1309. അന്നു രാത്രി മുഴുവൻ ടഗോർ ടെറസ്സിൽ ഏകാന്തനായി നടന്നു തീർത്തുവത്രെ[5]

സ്മരൺ: കവിതാസംഗ്രഹം തിരുത്തുക

ടഗോറിന്റെ സ്മരൺ എന്ന കവിതാസംഗ്രഹം അടുത്ത വർഷം പുറത്തിറങ്ങി. മൃണാളിനിദേവിക്ക് പ്രത്യക്ഷമായി സമർപ്പിക്കപ്പെട്ടതല്ലെങ്കിലും പുസ്തകത്തിന്റെ പ്രഥമ താളിൽ 7 അഗ്രഹായൺ 1309 എന്ന രേഖപ്പെടുത്തിയിട്ടുണ്ട്[6],[7]. ഇരുപത്തിയേഴു കവിതകളാണ് ഈ സംഗ്രഹത്തിൽ. ഇവക്ക് ശീർഷകങ്ങളില്ല. എന്നാൽ പിന്നീട് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവക്ക് ശീർഷകങ്ങളുണ്ട്[8]. പുസ്തകം ആദ്യം പ്രകാശനം ചെയ്തത് ഇന്ത്യൻ പബ്ലിഷിംഗ് ഹൗസാണ്. പിന്നീടുള്ള പതിപ്പുകൾ പ്രസിദ്ധീകരിച്ച വിശ്വഭാരതി, മൃണാളിനിദേവിയുടെ ഫോട്ടോയും ചേർത്തു.

അവലംബം തിരുത്തുക

  1. Dutta, Robinson, Editors (1997). Selected Letters of Rabindranath Tagore. University of Cambridge, Oriental Publications. p. 13. {{cite book}}: |first= has generic name (help)
  2. Kripalani, Krishna (1962). Rabindranath Tagore: A Biography. Oxford University Press. pp. 113.
  3. Dutta, Robinson, Editors (1997). Selected Letters of Rabindranath Tagore. Cambridge University Press, Oriental Publications. pp. 57, 58. {{cite book}}: |first= has generic name (help)
  4. Kripalani, Krishna (1962). Rabindranath Tagore: A Biography. Oxford University Press. pp. 195.
  5. Banerjee, Hiranmay (1971). Rabindranath Tagore. New Delhi: Publication Division, Ministry of Information & Broadcasting, Govt. of India. pp. 72, 73. ISBN 978812301670-2.
  6. Tagore, Rabindranath (1903). Smaran. Kolkata: Viswabharati. pp. 1.
  7. Tagore, Rabindranath. "Smaran: Tagore, Rabindranath". Retrieved 2019-03-01.
  8. Tagore, Rabindranth (1903). Smaran. Kolkata: Viswabharati. pp. 54–60.
"https://ml.wikipedia.org/w/index.php?title=മൃണാളിനി_ദേവി&oldid=3779068" എന്ന താളിൽനിന്ന് ശേഖരിച്ചത്