ത്രീ വിച്ചസ്

(മൂന്ന് മന്ത്രവാദിനികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വില്യം ഷെയ്ക്സ്പിയറിന്റെ നാടകമായ[1] മാക്ബെത്തിലെ മൂന്നു മന്ത്രവാദിനികളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഗ്രീക്ക് ഐതിഹ്യത്തിലെ മൂന്ന് വിധികളെ ഇവർ സൂചിപ്പിക്കുന്നുണ്ട്. ഈ മന്ത്രവാദിനികളാണ് മാക്ബെത്തിൻറെ നാശത്തിൽ കലാശിക്കുന്നത്. ഹോളിൻഷെഡ്‌ പുരാണങ്ങൾ (1587) എന്ന കൃതിയിലാണ് ഈ മന്ത്രവാദിനികളെ ആദ്യമായി കാണുന്നത്. ഷെയ്ക്സ്പിയറിൻറെ മന്ത്രവാദിങ്ങൾ നാശത്തിന്റെ പ്രവാചകമാരാണ്. മാക്ബെത്തിൻറെ ഭാവിയിലെ സ്ഥാനമാനങ്ങൾ ഇവർ മൂവരും പ്രവിചിക്കുന്നു. അതിനാൽ തന്നെ ഈ പ്രവചനങ്ങളിൽ ആകൃഷ്ടനായ മാക്ബെത്ത് തൻറെ നാശത്തിലേക്കുള്ള പാതയിലേക്ക് പോക്കുന്നു. ശപിക്കപ്പെട്ട ഒരു നാടകമായാണ് മക്ബെത്തിനെ നാടകരംഗത്തുള്ള പലരും കണക്കാക്കുന്നത്. ഇവർ നാടകത്തിന്റെ പേര് പറയുന്നതിന് പകരം സ്കോട്ടിഷ് നാടകം എന്നാണ് പറയുക. എങ്കിലും നൂറ്റാണ്ടുകളായിത്തന്നെ, പല പ്രശസ്തരായ നടീനടന്മാർ ഈ നാടകത്തിൽ മക്ബെത്തിന്റെയും ലേഡി മാക്ബെത്തിന്റെയും അവതരിപ്പിച്ചിട്ടുണ്ട്. അനേകം തവണ ചലച്ചിത്രമായും ടെലിവിഷൻ നാടകമായും ഒപേറയായും, അവതരിക്കപ്പെട്ടിട്ടുള്ള മാക്ബെത് നോവൽ, ചിത്രകഥാ തുടങ്ങിയ മറ്റ് രൂപങ്ങളിലും അവതരിക്കപ്പെട്ടിട്ടുണ്ട്.

Dark painting showing two figures encountering witch-like creatures.
മാക്‌ബെത്തും ബാൻകോയും മന്ത്രവാധിനികളെ കണ്ടുമുട്ടുന്നു. ഹെന്റി ഫുസേലി വരച്ച ചിത്രം.
മാക്‌ബെത്തും ബാൻകോയും മന്ത്രവാധിനികളെ കണ്ടുമുട്ടിയ സ്ഥലം. മാക്‌ബെത്ത് ഹില്ലോക്.

നാടകത്തിൽ

തിരുത്തുക

ആദ്യത്തെ രംഗത്തിലാണ് ഈ മൂന്ന് മന്ത്രവാദിനികളെ കാണുന്നത്. അവർ മാക്‌ബെത്ത് രാജാവിനെ കണ്ടുമുട്ടാൻ തീരുമാനിക്കുന്നു. ആദ്യമായി കാണുമ്പൊൾ മൂവരും മാക്‌ബെത്തിനെ അനുഗ്രഹിക്കുന്നു. മാക്‌ബെത്ത് ഭാവിയിൽ രാജാവാകുമെന്നും തൻറെ സന്തതസഹചാരി ബാൻകോയുടെ സന്തതികൾ രാജാകന്മാരാവും എന്നും അവർ പറയുന്നു. ഈ പ്രവചനങ്ങൾ മാക്‌ബെത്തിനെ വളരെയധികം സ്വാധീനിക്കുന്നു. മാക്‌ബെത്തും ബാങ്ക്വോയും അവരുടെ വിജയത്തെയും പ്രതികൂലമായ കാലവസ്ഥയെയും കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നു. അപ്പോൾ മൂന്ന് മന്ത്രവാദിനികൾ കടന്ന് വരികയും അവരുടെ പ്രവചനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ അവരെ എതിർത്ത ബാങ്ക്വോയെ മറികടന്ന്‌കൊണ്ട് മാക്‌ബെത്തിനെ അവർ സംബോധന ചെയ്യുകയും ചെയ്തു. ഒന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ 'ഗ്ലാമിസിന്റെ പ്രഭൂ' എന്നും രണ്ടാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ 'കാവ്‌ഡോറിന്റെ പ്രഭു' എന്നും മൂന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ 'രാജാവാകുവാൻ പോകുന്നയാൾ' എന്നും വിശേഷിപ്പിക്കുന്നു. ഈ അഭിസംബോധനകൾ കേട്ട് മക്‌ബെത്ത് സ്തബ്ധനായിപ്പോവുകയും ബാങ്ക്വൊ മന്ത്രവാദിനികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതിനു മറുപടിയായി അദ്ദേഹം ഒരു രാജവംശത്തിന്റെ മുൻഗാമിയാവും എന്ന് അറിയിക്കുന്നു. രണ്ട് സൈനാധിപന്മാരും ഈ പ്രവചനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മന്ത്രവാദിനികൾ അപ്രത്യക്ഷരാവുന്നു.

പിന്നീട് കഥ പുരോഗമിക്കുന്നു അസ്വസ്ഥനായ മാക്‌ബെത്ത് മൂന്ന് മന്ത്രവാദിനികളെ ഒരിക്കൽക്കൂടി പോയിക്കാണുന്നു. അവർ പ്രത്യക്ഷപ്പെടുത്തുന്ന മൂന്ന് അരൂപികൾ മൂന്ന് താക്കീതുകളും മുന്ന് പ്രവചനങ്ങളും മാക്‌ബെത്തിനെ അറിയിക്കുന്നു. 'മക്ഡഫിനെ സൂക്ഷിക്കുക', 'സ്ത്രീ പ്രസവിച്ചവരാരും മാക്‌ബെത്തിനെ അപായപ്പെടുത്തില്ല', 'ബിർനാം വനം ദഡൻസിനൻ കുന്ന് കയറിവരുന്ന കാലം വരെ മാക്‌ബെത്ത് സുരക്ഷിതനായിരിക്കും,' എന്നിവയായിരുന്നു ആ പ്രവചനങ്ങൾ. കഥ പുരോഗമിക്കുന്നത്തിനു അനുസരിച് മാക്‌ബെത്തിനെ സ്വാധിനിക്കാൻ മന്ത്രവാധിനികൾക്ക് കഴിയുന്നു. ഭീതിപ്പെടുത്തുന്ന പല ചിത്രങ്ങളും മായയിൽ നിന്നും എടുത്ത് കൊണ്ട് മാക്‌ബെത്തിനെ കീഴ്പ്പെടുത്തുന്ന്ത് ഇവരാണ്.

അനാലിസിസ്

തിരുത്തുക

മന്ത്രവാധിനികൾ തിന്മയുടെയും നാശത്തിന്റെയും ഭീതിയുടെയും ബിംബകല്പനകളാണ്. അവരുടെ സാനിധ്യം നാടകത്തിനു ഒരു തിന്മയുടെ ലക്ഷണം നൽകുന്നത്. മൂന്ന് മന്ത്രവാദിനികൾ, മാക്ബത്ത്, ലേഡി മാക്ബത്ത്, ഡങ്കൻ പ്രഭു, ഡങ്കൻ പ്രഭുവിൻെറ മക്കൾ എന്നിവരിലൂടെ അധികാരത്തിൻെറയും കൊലപാതകങ്ങളുടെയും പ്രതികാരത്തിൻെറയും കഥയാണ് മാക്ബത്തിൽ കാണുന്നത്. എല്ലാ മനുഷ്യ രുടെയും അതിമോഹത്തിൽ സംഭവിച്ചേക്കാവുന്ന ദുരന്തമാണ് മാക്ബത്തിന് ആധാരം. മറ്റൊന്നായി മാറാ നുള്ള ശ്രമവും അതിന് വേണ്ടിയുള്ള ആദ്യ തെറ്റിനെ പിൻപറ്റി സംഭവിക്കുന്ന നിരവധി തെറ്റുകൾ. ഒടുവി ൽ അതിൽ നിന്ന് പുറത്തു കടക്കാനേ കഴിയുന്നില്ല.ഇതിനെല്ലാം കാരണം ഈ മൂന്ന് മന്ത്രവാധിനികളാണ്.

  1. "'വീരം' ധീരമാണ്.... ഇത് പതിവ് മലയാളം റെസിപ്പിയല്ല, പിത്തക്കാടി ചേകവന്മാരുമല്ല". ഫില്മി ബീറ്റ്. ഗ്രെയ്നിയും ഇൻഫോർമേഷൻ ടെക്നോലോജി.
"https://ml.wikipedia.org/w/index.php?title=ത്രീ_വിച്ചസ്&oldid=2866908" എന്ന താളിൽനിന്ന് ശേഖരിച്ചത്