മൂന്നാം കർണ്ണാട്ടിക് യുദ്ധം

1756- ൽ യൂറോപ്പിൽ സപ്തവത്സര യുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടായി. സപ്തവത്സരയുദ്ധത്തെ തുടർന്ന് ബംഗാളിലായിരുന്ന ക്ലൈവ് ചന്ദ്രനഗർ പിടിച്ചടക്കി. ഇംഗ്ലീഷുകാർക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുവാൻ ഫ്രഞ്ച് ഗവൺമെന്റ് കൗണ്ട് ഡി ലാലിയുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ഇന്ത്യയിലേക്കയച്ചു. ഇംഗ്ലീഷുകാരുമായുള്ള നാവികയുദ്ധത്തിൽ തുടരെ തുടരെ ഫ്രഞ്ചുകാർ പരാജയപ്പെട്ടു. 1759 - ൽ മദ്രാസ്സിലെത്തിയ സർ ഐർക്യൂട്ട് വാൻഡിവാഷിൽ വച്ച് ഫ്രഞ്ച് സൈന്യത്തെ നിശ്ശേഷം തോല്പിച്ചു. തുടർന്ന് കർണാട്ടിക്കിലെ ഫ്രഞ്ച് പ്രദേശങ്ങൾ കൂടി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. 1761- ൽ പുതുശ്ശേരി കൂടി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി.

അവലംബങ്ങൾ തിരുത്തുക