മൂത്രാശയക്കല്ലുകളുടെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന മരുന്നുകൾ
അലോപ്പതി ചികിത്സാശാഖയിൽ മൂത്രാശയക്കല്ലുകളുടെ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്ന ചില മരുന്നുകൾ താഴെ ചേർക്കുന്നു.
പിരിഡോക്സിൻ (Pyridoxine)
തിരുത്തുകസർവ്വസാധാരണയായി ഉപയോഗിച്ചു വരുന്ന വിറ്റാമിൻ മരുന്നാണ് ഇത്.ഗൗരവതരമായ പാർശ്വഫലങ്ങളോ ദൂഷ്യഫലങ്ങളോ ഇതിനില്ല. ഗർഭിണികളിലും, കുട്ടികളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
തയാസൈഡ് നേരിട്ട ഡിസ്റ്റൽ നെഫ്രോണിനെ കാത്സ്യം തിരികെ വലിച്ചെടുക്കുന്നതിനു പ്രേരിപ്പിയ്ക്കുന്നു.ആ സമയത്ത് സോഡിയം പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
ഓർത്തോ ഫോസ്ഫേറ്റ് (Ortho phosphate)
തിരുത്തുകഅപൂർവ്വമായി മാത്രം ഉപയോഗിച്ചു വരുന്ന മരുന്നാണിത്. കുടലിലെ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു.
സോഡിയം സെല്ലുലോസ് ഫോസ്ഫേറ്റ് (Sodiuma Cellulose Phosphate)
തിരുത്തുകലഭ്യതയും ഉപയോഗവുമ്പരിമിതമായ ഒരു മരുന്നാണിത്. ആഗിരണം ചെയ്യപ്പെടാത്ത ഒരു റൈസിൻ ആണിത്. കുടലിലെ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നു. ഈ മരുന്ന് ചിലരിൽ ഛർദ്ദി,വയറിളക്കം എന്നിവ ഉണ്ടാക്കിയേക്കാം.
അലോപ്യൂരിനോൾ (Allopurinol)
തിരുത്തുകക്സാന്തീൻ ഓക്സിഡേസ് എന്ന എൻസൈമിനെ തടയുകയും യൂറിക് ആസിഡിന്റെ ഉത്പാദനത്തെ കുറയ്ക്കുകയും ചെയ്യുന്നു. അലർജി,റിയാക്ഷൻ എന്നിവയാണ് പ്രധാന ദൂഷ്യവശങ്ങൾ.
സിട്രേറ്റ് (Citrate)
തിരുത്തുകരണ്ടുതരത്തിലുള്ള സിട്രേറ്റ് ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നു. സോഡിയം പൊട്ടാസ്യം സിട്രേറ്റും പൊട്ടാസ്യം സിട്രേറ്റും ആണിവ.ചെലവു കുറഞ്ഞതും പാർശ്വഫലങ്ങൾ കുറവുള്ളതുമായ മരുന്നാണിത്.
മഗ്നീഷ്യം ഹൈഡ്രോക്സൈഡ് ആണ് സാധാരണയായി ചികിത്സയ്ക്കു ഉപയോഗിയ്ക്കുന്നത്. ഛർദ്ദി,ഓക്കാനം രോഗികളിൽ പാർശ്വഫലമായി ഉണ്ടാകാം [1]
അവലംബം
തിരുത്തുക- ↑ മൂത്രാശയക്കല്ലുകൾ വസ്തുതകളും ചികിത്സയും- നാഷനൽ ബുക്ക് സ്റ്റാൾ-2010 പേജ് 36,37,38.