മുൾട്ടാണി മിട്ടി
കഠിന രാസവസ്തുക്കൾ ഉപയോഗിക്കാതെ എണ്ണയുടേയോ സമാനമായ മറ്റു ദ്രാവകങ്ങളുടെയോ കറയും നിറവും ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ഒരു കളിമൺ വസ്തുവാണ് മുൾട്ടാണി മിട്ടി(Fuller's earth).[1] പ്ലേയ്‌ഗോസ്കൈറ്റ് (അറ്റാപുൾഗൈറ്റ്) അല്ലെങ്കിൽ ബെന്റോണൈറ്റ് എന്നിവയാണ് മുൾട്ടാണി മിട്ടിയിൽ അടങ്ങിയിരിക്കുന്നത്.
എണ്ണ, ഗ്രീസ്, മൃഗങ്ങളുടെ മാലിന്യങ്ങൾ എന്നിവയെ ആഗിരണം ചെയ്യുന്നതും കീടനാശിനികൾക്കും രാസവളങ്ങൾക്കുമുള്ള വാഹകനായും മുൾട്ടാണി മിട്ടി ആധുനിക കാലത്ത് ഉപയോഗിക്കപ്പെടുന്നു. സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിൽ സജീവ ഘടകം; പെയിന്റ്, പ്ലാസ്റ്റർ, പശ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ചേരുവകയായും ഉപയോഗിക്കുന്നു. നാടക ചാലച്ചിത്ര മേഖലകളിലും മുൾട്ടാണി മിട്ടിക്ക് നിരവാധിയായ ഉപയോഗങ്ങളുണ്ട്.
പേരിനു പിന്നിൽ
തിരുത്തുകഉറുദുവിലെ മുൾട്ടാണി മിട്ടി എന്ന പേരാണ് മറ്റുപല ഭാഷക്കാരും ഇതിനെ വിളിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സൗന്ദര്യവർദ്ധക വസ്തതു എന്ന നിലയിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഇന്ന് പാകിസ്ഥാനിലുള്ള മുൾട്ടാനിലെ കളിമൺ (Clay of Multan) ആയതിനാൽ മുൾട്ടാണി മിട്ടി എന്ന് മലയാളത്തിൽ ഉൾപ്പടെ വിവിധ ഭാഷക്കാർ വിശേഷിപ്പിക്കുന്നു.
കമ്പിളി ശുദ്ധീകരിക്കുന്നതിൽ ഈ വസ്തു പഴയകാലങ്ങളിൽ ഉപയോഗിച്ച് വന്നിരുന്നു. കമ്പിളി ശുദ്ധീകരിക്കുന്നവരെ ഫുള്ളേഴ്സ് എന്നാണ് ഇംഗ്ലീഷിൽ വിളിക്കുക. അങ്ങനെയാണ് ഇംഗ്ലീഷിൽ ഇതിന് ഫുള്ളേഴ്സ് എർത് (Fuller's Earth) എന്ന പേര് വന്നത്.
അവലംബം
തിരുത്തുക- ↑ Hosterman, John W.; Sam H. Patterson (1992). "Bentonite and Fuller's Earth Resources of the United States". U.S. Geological Survey Professional Paper 1522.