ആട്ടിടയനായ ഒരു പ്രവാസി യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വ ചിത്രമാണ്  20 മിനിറ്റ് ദൈർഘ്യമുള്ള മുഹാജിർ . വളരെയധികം സ്വപ്നങ്ങളുമായി ഗൾഫിലേക്ക് കുടിയേറുന്ന ഒരു ചെറുപ്പക്കാരൻ, മരുഭൂമിയിൽ ആട്ടിടയനായി ജീവിക്കാൻ വിധിക്കപ്പെടുമ്പോഴും അവന്റെ സ്വപ്നങ്ങളെ താലോലിക്കാനും, കൈവിടാതിരിക്കാനും ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ആർട്ട് കമ്പനി എന്ന കലാകൂട്ടായ്മ നിർമിച്ച ചിത്രം മാധ്യമ പ്രവർത്തകനായ  മുനീർ അഹമ്മദ് ആണ് സംവിധാനം ചെയ്തത്.  

വിവാദങ്ങൾ തിരുത്തുക

2017 ലെ കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വസ്വചിത്രമേളയിൽ മൈഗ്രന്റ് ലൈവ്സ് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചതിനാൽ പ്രദർശിപ്പിക്കാനായില്ല. രോഹിത് വെമുല, കാശ്മീർ, ജെ.എൻ.യു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഹ്രസ്വചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനൊപ്പമാണ്  ഗൾഫ് പ്രവാസം പ്രമേയമാക്കിയ  “മുഹാജിർ” എന്ന ചിത്രത്തിനും വിലക്കേർപ്പെടുത്തിയത്. കാശ്മീർ ബന്ധമാരോപിച്ചതാണ് ചിത്രം വിലക്കിയതെന്നു വാർത്തയുണ്ട്.[1]


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുഹാജിർ&oldid=3588245" എന്ന താളിൽനിന്ന് ശേഖരിച്ചത്