മുഹമ്മദ് സുബൈർ (പത്രപ്രവർത്തകൻ)

വ്യാജവാർത്തകൾക്കെതിരെ വസ്തുതകൾ വെളിപ്പെടുത്തി എതിരിടുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പത്രപ്രവർത്തകനാണ് മുഹമ്മദ് സുബൈർ (ജനനം 29 ഡിസംബർ 1988). അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ പേരിൽ 2022 ജൂൺ 27-ന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ വാർത്തകളിൽ നിറഞ്ഞുനിന്ന സുബൈർ, പത്രസ്വാതന്ത്ര്യത്തിന്റെ സമകാലീനാവസ്ഥ ആഗോളതലത്തിൽ തന്നെ ചർച്ചയാകുന്നതിന് വഴിവെച്ചു[1].

വിദ്വേഷജനകമായ വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിൽ ആൾട്ട് ന്യൂസും മുഹമ്മദ് സുബൈറും വഹിക്കുന്ന പങ്കാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പത്രപ്രവർത്തകരും, മനുഷ്യാവകാശ പ്രവർത്തകരും, പ്രതിപക്ഷപാർട്ടികളും ആരോപിച്ചു[2]

ജീവിതരേഖ

തിരുത്തുക

ടെലികോം കമ്പനിയായ നോക്കിയയിൽ പത്ത് വർഷത്തിലേറെയായി (2018 വരെ) സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്ത സുബൈർ പ്രതീക് സിൻഹയുമായി ചേർന്ന് 2017-ൽ ആൾട്ട് ന്യൂസ് വെബ്‌സൈറ്റ് സ്ഥാപിച്ചു[3].

സൈറ്റ് പ്രവർത്തിപ്പിക്കുന്നതിൽ പ്രതീക് സിൻഹയെ ആദ്യ വർഷം സഹായിച്ചുവന്ന സുബൈർ 2018 സെപ്റ്റംബറിൽ നോക്കിയയിൽ നിന്ന് രാജിവെച്ച് ആൾട്ട് ന്യൂസിൽ സജീവമാവുകയായിരുന്നു. 2019 ഡിസംബർ 16-ന് പ്രാവ്ദ മീഡിയ ഫൗണ്ടേഷനിലെ ഡയറക്ടർ ബോർഡിൽ അദ്ദേഹം നിയമിതനായി[1].

സുബൈറിന്റെ ട്വീറ്റുകൾ ഇന്ത്യൻ നിയമങ്ങളെ ലംഘിക്കുന്നെന്നാരോപിച്ച് ഭരണകൂടം തങ്ങളെ സമീപിച്ചെന്ന് ട്വിറ്റർ 2021 മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു[4].

കേസുകൾ എടുത്തുകൊണ്ട് തന്റെ സഹപ്രവർത്തകനെ വേട്ടയാടാൻ ശ്രമം നടക്കുന്നതായി 2020-ൽ പ്രതീക് സിൻഹ ആരോപിച്ചിരുന്നു[5].

ആൾട്ട് ന്യൂസ് സ്ഥാപകരായ മുഹമ്മദ് സുബൈറിനെയും പ്രതീക് സിൻഹയെയും 2022-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഓസ്ലോയിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാമനിർദ്ദേശം ചെയ്തു[6][7].

പ്രവാചകൻ മുഹമ്മദിനെതിരായ ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങൾ സുബൈർ ട്വീറ്റ് ചെയ്തതോടെ അത് ആഗോളശ്രദ്ധ നേടി[8][9][10]. എന്നാൽ പ്രസ്തുത വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് നുപൂർ ശർമ്മ ആരോപിച്ചു. ഇത് നിഷേധിച്ച് രംഗത്തെത്തിയ പ്രതീക് സിൻഹ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതല്ലെന്ന് കാണിക്കുന്ന വിശദമായ വീഡിയോ പുറത്ത് വിട്ടു[11][12]. ആദ്യം ചർച്ച എയർ ചെയ്ത ടൈംസ് നൗ തങ്ങളുടെ യൂട്യൂബ് ചാനലിൽ നിന്ന് പരിപാടി നീക്കം ചെയ്തു[13].

എഡിറ്റ് ചെയ്ത വീഡിയോ കാണുന്നത് മൂലം തനിക്ക് ബലാത്സംഗ ഭീഷണിയും വധഭീഷണിയും നേരിടുന്നതായി നുപൂർ ശർമ്മ വാദിച്ചു.

എന്നാൽ വീഡിയോ ക്ലിപ്പ് കാണുന്നത് വഴി ഉണ്ടാകുന്ന പ്രതികരണങ്ങൾക്ക് ആൾട്ട് ന്യൂസ് ഉത്തരവാദിയല്ലെന്ന് അവർ വ്യക്തമാക്കി[14] [12][15] [16][17].

വിവാദ പരാമർശങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാൻ സുബൈർ സഹായിച്ചതായി ഡച്ച് വെല്ലെ റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റ് കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടു[18].

  1. 1.0 1.1 Kuchay, Bilal (22 June 2022). "Who is Mohammed Zubair, Indian journalist arrested by Modi gov't?". Al Jazeera. Retrieved 15 July 2022.
  2. See links below
  3. Langa, Mahesh (2 July 2022). "Mohammed Zubair | The man who chased facts". The Hindu. Retrieved 15 July 2022.
  4. "Alt News co-founder Mohammed Zubair receives Twitter notice for tweet from March". The News Minute. 11 June 2021. Retrieved 24 July 2022.
  5. Khanum Sherwani, Arfa (8 September 2020). "Mohammed Zubair Is Being Targeted for the Work Alt News Does: Pratik Sinha". The Wire (India). Retrieved 24 July 2022.
  6. "Harsh Mander, Alt News Founders Named in PRIO Shortlist for Nobel Peace Prize". The Quint. 2 February 2022. Retrieved 15 July 2022.
  7. "AltNews Co-founder Mohammed Zubair Arrested By Delhi Police". The Chenab Times. 27 June 2022. Retrieved 15 July 2022.
  8. Saaliq, Sheikh (2022-06-06). "Muslim nations slam India over insulting remarks about Islam". Washington Post (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0190-8286. Archived from the original on 2022-06-08. Retrieved 2022-06-06.
  9. Jamil, Nabeela. "Why the debate around the age of Aisha, the Prophet's wife, is irrelevant". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-06-24.
  10. "Mohammed Zubair's Tweet". Twitter (in ഇംഗ്ലീഷ്). Retrieved 2022-06-07.
  11. "FIR filed against BJP spokesperson Nupur Sharma for comments about Prophet Mohammad", Scroll.in, 29 May 2022, archived from the original on 5 June 2022, retrieved 5 June 2022
  12. 12.0 12.1 "'Remarks on Prophet': After Thane, Hyderabad Police Files FIR Against BJP's Nupur Sharma". The Wire. 1 June 2022.
  13. "Times Now deletes video of Navika Kuamr's debate, issues clarification amidst controversy over derogatory comments on Prophet Muhammad (PBUH)". Janta Ka Reporter 2.0. 28 May 2022.
  14. "FIR filed against BJP spokesperson Nupur Sharma for comments about Prophet Mohammad", Scroll.in, 29 May 2022, archived from the original on 5 June 2022, retrieved 5 June 2022
  15. Pratik Sinha, twitter thread, 28 May 2022.
  16. Vikas Pandey. "Nupur Sharma: India's diplomatic woes over Prophet Muhammad row deepen". BBC News.
  17. Pandey, Geeta (8 July 2022). "Mohammed Zubair: The Indian fact-checker arrested for a tweet". BBC. Retrieved 15 July 2022.
  18. "India: Muslim journalist Mohammed Zubair to be released on bail | DW | 20.07.2022". Deutsche Welle. 21 July 2022. Retrieved 21 July 2022.