ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും സംഘാടകനും പ്രഭാഷകനുമാണ് മുഹമ്മദ് സഅദ് കാന്ധ്ലവി (ജനനം: 10 മെയ് 1965). തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകനായിരുന്ന മുഹമ്മദ് ഇല്യാസ് കാന്ധ്ലവിയുടെ ചെറുമകനായ മുഹമ്മദ് സഅദ്[1][2], നിലവിൽ തബ്‌ലീഗി ജമാഅത്തിന്റെ ഒരു വിഭാഗത്തിന് നേതൃത്വം നൽകുന്നു[3][4].

മുഹമ്മദ് സഅദ് കാന്ധ്ലവി
മതംഇസ്‌ലാം
Personal
ജനനം10 May 1965 (1965-05-10) (59 വയസ്സ്)
കാന്ധ്ല, ഷമ്ലി ജില്ല, ഉത്തർപ്രദേശ്, ഇന്ത്യ

ജീവിതരേഖ

തിരുത്തുക

വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ കാന്ധ്ല പട്ടണത്തിൽ 1965 മെയ് 10-നാണ് (ഹിജ്‌റ 1385) മുഹമ്മദ് സഅദ് ജനിക്കുന്നത്.

ദൽഹി നിസാമുദ്ദീൻ മർക്കസിലെ കാശിഫുൽ ഉലൂം മദ്രസയിൽ നിന്ന് ദർസെ നിസാമി പഠനം 1987-ൽ പൂർത്തിയാക്കിയ[5] അദ്ദേഹം 2015 വരെ തബ്‌ലീഗിന്റെ ശൂറയിൽ (കൂടിയാലോചനാസമിതി) അംഗമായിരുന്നു. 2015-ലെ സമിതി വിപുലീകരണത്തിൽ പ്രതിഷേധിച്ച് വേറിട്ടുപോയി. നിലവിൽ നിസാമുദ്ദീൻ മർക്കസ് വിഭാഗത്തിന്റെ നേതാവാണ് അദ്ദേഹം[6][1][4].

  1. 1.0 1.1 "Saad Kandhalvi". themuslim500. Retrieved 30 March 2020.
  2. "Saad Kandhalvi: The Indian preacher at the centre of Ijtema dispute". Dhaka Tribune. Archived from the original on 6 March 2020. Retrieved 6 March 2020.
  3. "Tableeghi Jamaat in Britain splits into two factions". TheNews.com.pk. Archived from the original on 29 June 2019. Retrieved 30 March 2020.
  4. 4.0 4.1 Ghazali, Abdus Satar (12 October 2018). "Global leadership split in Tablighi Jamaat echoes in San Francisco Bay Area". countercurrents.org. Archived from the original on 29 April 2020. Retrieved 30 March 2020.
  5. "Saad Kandhalvi: The Indian preacher at the centre of Ijtema dispute". 12 January 2018. Archived from the original on 10 June 2018. Retrieved 8 July 2018.
  6. "Tablighi Jamaat at the crossroads". MilliGazette. 30 July 2016. Archived from the original on 1 March 2020. Retrieved 30 March 2020.