മുഹമ്മദ് നാസിർ
പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഇന്തോനേഷ്യൻ രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മുഹമ്മദ് നാസിർ (17 ജൂലൈ 1908 – 6 ഫെബ്രുവരി 1993) [1].
മുഹമ്മദ് നാസിർ | |
---|---|
ഇന്തോനേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി | |
ഓഫീസിൽ 6 സെപ്റ്റംബർ 1950 – 27 ഏപ്രിൽ 1951 | |
രാഷ്ട്രപതി | സുകാർണോ |
Deputy PM | Hamengkubuwono IX |
മുൻഗാമി | അബ്ദുൽ ഹലീം (ഇന്തോനേഷ്യ) |
പിൻഗാമി | സൈകിമാൻ വിർജോസാൻഡ്ജൊജൊ |
ഇന്തോനേഷ്യയിലെ രണ്ടാമത്തെ കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി | |
ഓഫീസിൽ 29 January 1948 – 4 August 1949 | |
പ്രധാനമന്ത്രി | Mohammad Hatta |
മുൻഗാമി | Sjahbudin Latif |
പിൻഗാമി | Sjafruddin Prawiranegara |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mohammad Natsir 17 ജൂലൈ 1908 Jembatan Berukir village, Alahan Pandjang, Solok, Dutch East Indies |
മരണം | 6 ഫെബ്രുവരി 1993 Jakarta, Indonesia | (പ്രായം 84)
ദേശീയത | Indonesian |
രാഷ്ട്രീയ കക്ഷി | Masyumi Party |
പങ്കാളി | Nurnahar
(m. 1934; died 1991) |
കുട്ടികൾ | 6 |
വിദ്യാഭ്യാസം | Algemene Middelbare School (AMS) |
ജോലി | |
അവാർഡുകൾ | National Hero of Indonesia |
ഇന്തോനേഷ്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, എട്ട് മാസത്തോളം തൽസ്ഥാനത്ത് തുടർന്നു.
പഠനാവശ്യാർത്ഥം ബന്ദൂങ്ങിലേക്ക് പോയ നാസിർ, അവിടെ ഇസ്‌ലാമിക സിദ്ധാന്തങ്ങളിൽ വ്യുല്പത്തി നേടി. 1929 മുതൽ ലേഖനങ്ങൾ എഴുതിവന്ന അദ്ദേഹം, 1930-കളിൽ ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടികളിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. 1950-51 കാലത്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണകൂടത്തെ വിമർശിക്കന്നത് കാരണം 1962 മുതൽ 1964 വരെ തടവിലാക്കപ്പെടുകയും, തുടർന്നും യാത്രാവിലക്ക് നേരിടുകയും ചെയ്തിരുന്നു.
1950 സെപ്റ്റംബർ 5-ന് അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, 1951 ഏപ്രിൽ 26 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.