മുഹമ്മദ് ഖാദിരി
പാകിസ്താനിലെ പഞ്ചാബിൽ ജീവിച്ച പ്രമുഖനായ സൂഫി പണ്ഡിതനായിരുന്നു മുഹമ്മദ് ഖാദിരി മുഴുവൻ പേര് : സയ്യിദ് മുഹമ്മദ് നൗഷാഹ് ഗൻജ് ബഖ്ഷ് ഖാദിരി. ദക്ഷിണേഷ്യയിലെ മികച്ച പണ്ഡിതനും ഇസ്ലാമിക പ്രഭാഷകനുമായ ഇദ്ദേഹം ഹിജ്‌റ 959റമദാൻ ഒന്നിന് (21 ആഗസ്‌റ്റ് 1552)പഞ്ചാബിലെ ഗോഗ്ഗൻവാലി എന്ന പ്രദേശത്താണ് ജനിച്ചത്. ഖാദിരി സൂഫി ഫോറത്തിന്റെ പോഷക ഘടകമായ നൗഷഹിയ്യയുടെ സ്ഥാപക നേതാവാണ് മുഹമ്മദ് ഖാദിരി. പതിനാറാം നൂറ്റാണ്ടിലെയും പതിനേഴാം നൂറ്റാണ്ടിലെയും ഇസ്ലാമിക പ്രബോധന പവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നൗഷാഹി, നൗഷാഹി ഖദ്രി എന്നിങ്ങനെയാണ് അവർ അറിയപ്പെട്ടത്. [1]