1997-2005 കാലയളവിൽ ഇറാൻ പ്രസിഡണ്ട്‌ ആയിരുന്നു മുഹമ്മദ്‌ ഖാത്തമി.ഇസ്ലാമിക വിപ്ലവത്തിന് ശേഷം യാഥാസ്ഥിതിക കാഴ്ചപാടുകൾക്ക് മുൻതൂക്കം കിട്ടിയ രാജ്യത്തു മാറ്റത്തിന്റെ കാറ്റ്‌ വീശാൻ അവസരമുണ്ടാക്കിയ ഭരണാധികാരിയാണ്.

സയ്യിദ്‌ മുഹമ്മദ്‌ ഖാത്തമി
سيد محمد خاتمى
World Economic Forum Annual Meeting Davos 2007.jpg
5th President of Iran
In office
2 August 1997 – 3 August 2005
Vice PresidentHassan Habibi
Mohammad Reza Aref
മുൻഗാമിAkbar Hashemi Rafsanjani
Succeeded byMahmoud Ahmadinejad
Minister of Culture and Islamic Guidance
In office
12 September 1982 – 24 May 1992
PresidentAli Khamenei
Akbar Hashemi Rafsanjani
Prime MinisterMir-Hossein Mousavi
മുൻഗാമിMajid Moadikhah
Succeeded byAli Larijani
Member of Parliament of Iran
In office
3 May 1980 – 24 August 1982
ConstituencyYazd
Personal details
Born (1943-10-14) 14 ഒക്ടോബർ 1943 (പ്രായം 76 വയസ്സ്)
Ardakan, Iran
NationalityIranian
Political partyAssociation of Combatant Clerics
Spouse(s)Zohreh Sadeghi(m. 1974)
ChildrenLeila Khatami(b. 1975)
Narges Khatami(b. 1980)
Emad Khatami(b. 1988)
ResidenceTehran, Iran
Alma materIsfahan University
Tehran University
SignatureMohammad Khatami
WebsiteMohammad Khatami

സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകിയ ഭരണമായിരുന്നു ഖാത്തമിയുടേത്‌.ഇസ്ലാമിക പണ്ഡിതനായ ഖാത്തമി അക്കാദമിക രംഗത് ശ്രദ്ധേയനായ ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. 1980-ൽ പാർലമെന്റ്റ്‌ അംഗമായ ഖാത്തമി 1982 മുതൽ 1992 വരെ സാംസ്‌കാരിക മന്ത്രിയുമായിരുന്നു. ദേശീയ ലൈബ്രറി തലവൻ, സാംസ്‌കാരിക വിപ്ലവ കൌൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രസിഡന്റ്‌ എന്ന നിലയിൽ ഖാത്തമി നടപ്പാക്കിയ പരിഷ്കാരങ്ങൾ യാഥാസ്ഥിതിക വിഭാഗവുമായി നിരന്തര ഏറ്റുമുട്ടലിന് വഴി വച്ചു. ഇറാൻ ഭരണഘടന പ്രകാരം അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ് എന്നതിനാൽ നയപരമായ തർക്കങ്ങളിൽ പലതവണ പരാജയം ഏറ്റുവാങ്ങി. വിദേശ നയത്തിന്റെ കാര്യത്തിൽ ഖാത്തമി ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. അമേരിക്ക ഒഴികെ ഉള്ള വികസിത രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാൻ ഇറാനു കഴിഞ്ഞു.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്‌_ഖാതമി&oldid=3295692" എന്ന താളിൽനിന്ന് ശേഖരിച്ചത്