സൗമിത്ര ദസ്തിദാർ നിർമ്മിച്ച ഡോക്യുമെന്ററിയാണ് മുസൽമാനേർ കൊത്ഥ (മുസ്ലീങ്ങളുടെ അവസ്ഥ). ബംഗാൾ മുസ്ലീങ്ങളെക്കുറിച്ചുള്ള ഈ സിനിമക്ക് ബംഗാൾ സർക്കാരിന്റെ ചലച്ചിത്ര കേന്ദ്രമായ നന്ദനിൽ പ്രദർശനം നിഷേധിച്ചു. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്നതായിരുന്നു കാരണം. കഴിഞ്ഞ കാല സർക്കാരും ഇപ്പോഴത്തെ സർക്കാരും മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സംസ്ഥാന പൊലീസിന്റെ ഒരു ഉദ്യോഗസ്ഥനായ നസ്രുൾ ഇസ്ലാമിന്റെ കൂടിക്കാഴ്ചയും ഈ സിനിമയിലുണ്ട്.[1]

ബംഗാളിൽ മുസ്ലീങ്ങളെ രാഷ്ട്രീയമായ നേട്ടങ്ങൾക്കായി ഭരണക്കാർ ചൂഷണം ചെയ്യുകയായിരുന്നു എന്നും സംസ്ഥാനത്ത് മുസ്ലീങ്ങളുടെ നില വളരെ ദയനീയമാണെന്നും സാമൂഹ്യമായ അവരുടെ വളർച്ച നിഷേധിക്കുകയായിരുന്നുവെന്നും തന്റെ സിനിമയിൽ ദസ്തിദാർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രതിഷേധം

തിരുത്തുക

സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ വിവിധ വ്യക്തികൾ ഈ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

  1. രവി പാലൂർ (2013 സെപ്റ്റംബർ 26). "ബംഗാൾ മുസ്ലീങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻറ്ററിക്ക് പ്രദർശന വിലക്ക്". മാതൃഭൂമി. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മുസൽമാനേർ_കൊത്ഥ&oldid=3641567" എന്ന താളിൽനിന്ന് ശേഖരിച്ചത്