മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ മുസ്‌ലിം വനിതാ മാസികയാണ് 'മുസ്‌ലിം മഹിള.' .[1] 1926 ജനുവരിയിൽ കൊച്ചിയിൽ നിന്നു എസ്താർ ഏലിയാറാബിയ രക്ഷാധികാരിയായി അച്ചടിച്ചിറങ്ങിയ ‘മുസ്‌ലിം മഹിള’ മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമിട്ടു. 1923-ൽ എറണാകുളത്തുനിന്നായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. പ്രസിദ്ധ ദേശീയ നേതാവും ആദ്യകാല എഴുത്തുകാരനും മുനമ്പം സ്വദേശിയും മുസ്‌ലിംകൾക്കിടയിൽ മതപരവും ആധുനികവുമായ ആശയപ്രചരണത്തിനും അനാചാരങ്ങൾക്കുമെതിരെ 'മുഹമ്മദീയ ദർപ്പണം' എന്ന പേരിൽ മാസിക നടത്തിയയാളുമായ പി.കെ മൂസക്കുട്ടി സാഹിബ് മുസ്‌ലിം സ്ത്രീകളുടെ സമുദ്ധാരണത്തിനായി തുടങ്ങിയ മാസികയാണ് 'മുസ്‌ലിം മഹിള'.

മുസ്‌ലിം മഹിള
Muslim mahaila
ഗണംവനിതാ മാസിക
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം1923
രാജ്യം ഇന്ത്യ
ഭാഷമലയാളം,
  1. http://muslimheritage.in/innermore/99
"https://ml.wikipedia.org/w/index.php?title=മുസ്‌ലിം_മഹിള&oldid=4020352" എന്ന താളിൽനിന്ന് ശേഖരിച്ചത്