മുസ്‌ലിം അമേരിക്കൻ സൊസൈറ്റി
സംഘടന
അമേരിക്കയിലെ ഒരു മുസ്‌ലിം കൂട്ടായ്മയാണ് ദ മുസ്‌ലിം അമേരിക്കൻ സൊസൈറ്റി (മാസ്, MAS)
രൂപീകരണം | 1993 |
---|---|
ആസ്ഥാനം | വാഷിങ്ടൺ ഡിസി |
Location | |
Chairman | നദീം സിദ്ദീഖി[1] |
വെബ്സൈറ്റ് | muslimamericansociety |
1993-ൽ വാഷിങ്ടൺ ഡിസി കേന്ദ്രമായി പ്രവർത്തനമാരംഭിച്ച സംഘടനക്ക് അമേരിക്കയിലുടനീളം 50 ഘടകങ്ങളുണ്ട്[2][3].
ചരിത്രം
തിരുത്തുകഒരു ചെറു സംഘം മുസ്‌ലിംകൾ ചേർന്നുകൊണ്ടാണ് 1993-ൽ മാസ് രൂപീകരിക്കുന്നത്. മുസ്‌ലിംകളിൽ ഐക്യബോധം സൃഷ്ടിക്കുക, പൊതുസമൂഹത്തിൽ സേവനമനുഷ്ഠിക്കുക എന്നതൊക്കെയായിരുന്നു രൂപീകരണ ലക്ഷ്യങ്ങൾ[4].
അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനകളിലൊന്നായി മാസ് വളർന്നു. യുവജനങ്ങൾക്കായി നടത്തുന്ന പരിപാടികൾ, ചിക്കാഗോയിൽ നടക്കുന്ന വാർഷിക കൺവെൻഷൻ തുടങ്ങി നിരവധി പരിപാടികൾ മാസ് സംഘടിപ്പിച്ചു വരുന്നു[5][6].
മറ്റു സംഘടനകളുമായി സഹകരിച്ചു കൊണ്ട് സാമൂഹ്യ സേവനം, മതപഠനശാലകൾ, യുവജന സംഗമങ്ങൾ, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ എല്ലാം സംഘടന നടത്തിവരുന്നു[3].
അവലംബം
തിരുത്തുക- ↑ "MAS condemns the terrorist bombing in Boston and offers prayers to the families of the victims". www.muslimamericansociety.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mohamed, Nimer; Nimer, Mohamed (2002). The North American Muslim resource guide: Muslim community life in the United States and Canada, Mohamed Nimer, Taylor & Francis, 2002, ISBN 0415937280. ISBN 9780415937283.
- ↑ 3.0 3.1 "About The Muslim American Society". Muslim American Society. Retrieved December 16, 2015."About The Muslim American Society".
- ↑ "Frequently Asked Questions". muslimamericansociety.org. Retrieved 27 December 2020.
- ↑ "Youth Department". muslimamericansociety.org. Archived from the original on 2021-03-09. Retrieved 28 December 2020.
- ↑ "MAS-ICNA Convention". masconvention.org. Retrieved 28 December 2020.