പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ (767–820 CE, 150–204 AH) സമാഹരിച്ചതെന്ന് കരുതപ്പെടുന്ന ഹദീഥ് ഗ്രന്ഥമാണ് മുസ്‌നദ് അൽ ശാഫിഈ[1][2] (അറബി: مسند الشافعي).

മുസ്‌നദ് അൽ ശാഫിഈ
രചയിതാവ് മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ
മൂലഭാഷയിൽ مسند الشافعي
രാജ്യം ഖിലാഫത്ത്
ഭാഷ അറബി
തരം ഹദീഥ് സമാഹാരം

ഏകദേശം രണ്ടായിരത്തോളം (2000) ഹദീസുകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.[3] ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ തയ്യാറാക്കപ്പെട്ട ഈ സമാഹാരം, ഇത്തരത്തിലെ ആദ്യ മുസ്‌നദുകളിലൊന്നാണ്. ഇതിന് ശേഷമാണ് ആധികാരികമായ സഹീഹ് ബുഖാരി, സഹീഹ് മുസ്‌ലിം തുടങ്ങിയ സമാഹാരങ്ങൾ രൂപപ്പെടുന്നത്.

കിതാബുൽ ഉമ്മ്, അൽ മസ്ബൂത്ത് എന്നീ ഗ്രന്ഥങ്ങളിലായി ഇമാം ശാഫിഈ രേഖപ്പെടുത്തിയ ഹദീഥുകളെ അദ്ദേഹത്തിന്റെ പിൻഗാമി റബീഅ് ഇബ്ൻ സുലൈമാന്റെ ശിഷ്യന്മാർ പുസ്തകരൂപത്തിലാക്കി എന്നാണ് കരുതപ്പെടുന്നത്[4][5].

  1. "Musnad Imam al-Shafi'i". www.loohpress.com. Archived from the original on 2019-05-02. Retrieved Apr 30, 2019.
  2. Bustān Al-Muhadithīn, pp.66-67, Eng translation, published by Turath Publishing
  3. "مسند الشافعي • الموقع الرسمي للمكتبة الشاملة". shamela.ws.
  4. "Musnad al-Imam ash-Shafi'i". www.sifatusafwa.com. Retrieved Apr 30, 2019.
  5. "Musnad Al-Imam Al-Shafi'i". www.amazon.com. Retrieved Apr 30, 2019.
"https://ml.wikipedia.org/w/index.php?title=മുസ്‌നദ്_അൽ_ശാഫിഈ&oldid=3807309" എന്ന താളിൽനിന്ന് ശേഖരിച്ചത്