മുസ്ലിം വേൾഡ് ലീഗ്
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിപുലമായ സർക്കാറേതര ഇസ്‌ലാമിക സംഘടനയാണ് മുസ്ലിം വേൾഡ് ലീഗ് അഥവാ റാബിത്വ എന്ന പേരിലറിയപ്പെടുന്ന റാബിത്വൽ ആലം അൽഇസ്ലാമി (അറബി:رابطة العالم الإسلامي ).
ചുരുക്കപ്പേര് | WML |
---|---|
രൂപീകരണം | 1962 മെയ് 18 |
തരം | NGO |
പദവി | foundation |
ആസ്ഥാനം | മക്ക, സൗദി അറേബ്യ |
സെക്രട്ടറി ജനറൽ | Dr. Abdullah bin Abdul Mohsin Al-Turki |
ബന്ധങ്ങൾ | -The United Nations Organization: Observer in consultative status with the ECOSOC. - Organization of the Islamic Conference: Observe status in attendance at all meetings and conferences. |
വെബ്സൈറ്റ് | www.themwl.org |
1962 മെയ് 18 ന് സൗദി അറേബ്യയിലെ മക്കയിൽ വെച്ച് പ്രവർത്തനമാരംഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഫിലിയേഷനുള്ള എൻ.ജി.ഒ. ഡോ. അബ്ദുല്ല ബിൻ അബുൽ മുഹ്സിൻ അത്തുർക്കിയാണ് നിലവിലെ സെക്രട്ടറി ജനറൽ.
ലക്ഷ്യങ്ങൾ
തിരുത്തുകറാബിത്വയുടെ പ്രധാന ലക്ഷ്യങ്ങള് ഇവയാണ്:[1]
- സമകാലിക വിഷയങ്ങളിൽ ഇസ്‌ലാമിക നിയമവ്യവസ്ഥ (ശരീഅത്ത്) അനുസരിച്ച് വിധി പറയുക.
- ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക പ്രബോധന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുക.
- വിശുദ്ധ ഖുർആനിനെതിരെയും പ്രവാചക ചര്യക്കെതിരെയും നടക്കുന്ന കുപ്രചരണങ്ങളെ അഭിമുഖീകരിക്കാനുള്ള പുതിയ രീതികൾ വികസിപ്പിക്കുകക.
- പൊതുമാധ്യമരംഗത്തെ ക്രീയാത്മകമായി ഉപയോഗപ്പെടുത്തുക.
- ഹജ്ജ്-ഉംറ തീർഥാടന വേളകളുപയോഗപ്പെടുത്തി മുസ്‌ലിം വിചക്ഷരെയും നേതാക്കളെയും കൊണ്ടുവന്ന് സിമ്പോസിയങ്ങൾ, ക്യാമ്പുകൾ, പരിശീലന പരിപാടികൾ, റെഫ്രഷർ കോഴ്‌സുകൾ, പുനരധിവാസം മുതലായവ സംഘടിപ്പിച്ച് അവരോട് ഊഷ്മളമായ ബന്ധം വളർത്തിയെടുക്കുകയും വിവിധ നാടുകളിൽ നിന്നെത്തിയ മുസ്‌ലിംകളെ പ്രായോഗിക സമീപനരീതികളുപയോഗിച്ച് നിലവാരം ഉയർത്തിക്കൊണ്ടു വരാനുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക.
- ഫിഖ്ഹ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക.
- അറബി ഭാഷയുടെ പ്രചാരണവും അന്യനാടുകളിലുള്ളവർക്കായി അറബിഭാഷാഭ്യാസത്തിനായി സൗകര്യങ്ങളേർപ്പെടുത്തുകയും ചെയ്യുക.
- യുദ്ധം, പ്രകൃതിദുരന്തങ്ങൾ മുതലായ ഘട്ടങ്ങളിൽ അടിയന്തര സേവനങ്ങളെത്തിക്കുക.
- കൂടുതൽ ക്രിയാത്മകമായ പ്രവർത്തന വ്യാപനത്തിനായി പള്ളികളും, സ്ഥാപനങ്ങളും, സെന്ററുകളും, ബ്രാഞ്ച് കാര്യാലയങ്ങളും സ്ഥാപിക്കുക.
അനുബന്ധ സമിതികൾ
തിരുത്തുകവിവിധാവശ്യങ്ങൾക്കായി എട്ട് അനുബന്ധ സമിതികൾ/ സംഘടനകൾ മുസ്‌ലിം വേൾഡ് ലീഗിന് കീഴിൽ പ്രവർത്തിക്ക
- ദ ഫിക്ഹ് കൗൺസിൽ.
- ദ വേൾഡ് സുപ്രീം കൗൺസിൽ ഫോർ മോസ്ക്സ്.
- ഹോളി ഖുർആൻ മെമ്മറൈസേഷൻ ഇന്റർനാഷണൽ ഓർഗനൈസേഷൻ.
- ഇന്റർനാഷണൽ ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ എജ്യുകേഷൻ.
- മക്ക അൽ-മുകർറമ ചാരിറ്റി ഫൗണ്ടേഷൻ ഫോർ ഓർഫൻസ്.
- അൽ ഹറമൈൻ ആൻഡ് അൽ-അഖ്സാ മോസ്ക്വ് ഫൗണ്ടേഷൻ.
- ദ ഇന്റർനാഷണൽ ഇസ്ലാമിക് റിലീഫ് ഓർഗനൈസേഷൻ.
- കമ്മീഷൻ ഫോർ സയന്റിഫിക് സൈൻസ് ഇൻ ഖുർആൻ ആൻഡ് സുന്ന.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-04. Retrieved 2012-03-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- നബി അൽ റഹ്മ Archived 2019-05-28 at the Wayback Machine.