മുസ്‌നദ് അഹ്‌മദ് ഇബ്ൻ ഹൻബൽ

(മുസ്നദ് അഹ്മദിബ്നു ഹമ്പൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

 

മുസ്‌നദ് അഹ്‌മദ് ഇബ്ൻ ഹൻബൽ
പുറംചട്ട
കർത്താവ്അഹ്‌മദ് ഇബ്ൻ ഹൻബൽ
രാജ്യംഅബ്ബാസിയ ഖിലാഫത്ത്
ഭാഷഅറബി
സാഹിത്യവിഭാഗംഹദീഥ് സമാഹാരം

ഹൻബലി കർമ്മശാസ്ത്രസരണിയുടെ ആചാര്യനായിരുന്ന അഹ്‌മദ് ഇബ്ൻ ഹൻബൽ സമാഹരിച്ച ഹദീഥുകളുടെ ഒരു ഗ്രന്ഥമാണ് മുസ്‌നദ് അഹ്‌മദ് ഇബ്ൻ ഹൻബൽ അഥവാ മുസ്‌നദ് ഇബ്ൻ ഹൻബൽ( അറബി: مسند أحمد بن حنبل )[1].

ഇരുപത്തിഏഴായിരത്തോളം ഹദീഥുകൾ ഉൾപ്പെടുന്ന മുസ്‌നദ് ഇബ്ൻ ഹൻബൽ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ സമാഹാരമാണെന്ന് മക്തബ ശാമില അഭിപ്രായപ്പെടുന്നുണ്ട്.[2] സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബികൾ മുതൽ ആരംഭിക്കുന്ന നിവേദകരുടെ ഹദീഥുകൾ അതേ ക്രമത്തിൽ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. നിവേദകരുടെ പദവിയും ഹദീഥ് സംരക്ഷണത്തിനായി അവർ വഹിച്ച പങ്കും ഈ സമാഹാരത്തിൽ എടുത്തുകാണിക്കുന്നുണ്ട്[3]. ഏതെങ്കിലും പണ്ഡിതർ തെളിവുകളായി ഉദ്ധരിക്കാത്ത ഒരു ഹദീഥ് പോലും ഈ സമാഹാരത്തിലില്ല എന്ന് ഇബ്ൻ ഹൻബൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏതാനും (ഒൻപത് എന്നും പതിനഞ്ച് എന്നും വീക്ഷണങ്ങളുണ്ട്) ദുർബല ഹദീഥുകൾ സമാഹാരത്തിൽ കടന്നുകൂടിയിട്ടുണ്ടെന്ന് ഹദീഥ് പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.[4] മുസ്‌ലിം ലോകം മുസ്‌നദിനെ ഒരു ആധികാരിക ഹദീഥ് ഗ്രന്ഥമായി കണക്കാക്കുന്നു.

  1. Brown, Jonathan A.C. (2014). Misquoting Muhammad: The Challenge and Choices of Interpreting the Prophet's Legacy. Oneworld Publications. p. 41. ISBN 978-1780744209.
  2. "مسند أحمد ت شاكر • الموقع الرسمي للمكتبة الشاملة".
  3. "Musnad Imam Ahmad Bin Hanbal (3 vol)". www.islamguide.dk. Retrieved Apr 30, 2019.
  4. Fatawa of Ibn Taimiya, vol 1, page 248.