മുസ്തഫ ലുത്വുഫീ മൻഫലൂത്വി
അറബി സാഹിത്യത്തിലും കവിതകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഈജിപ്തുകാരനായ കവിയാണ് മുസ്തഫ ലുത്വുഫി മൻഫലൂത്വി തെളിമയാർന്ന അറബിയിലുള്ള അദ്ദേഹത്തിന്റെ രചനകൾ അറബി ഭാഷയിൽ പ്രസിദ്ധങ്ങളാണ്. പ്രശസ്തമായ ചില ഫ്രഞ്ച് നോവലുകൾ അദ്ദേഹം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അന്നള്റാത്ത് [1], അൽ അബ്റാത്ത് [2] എന്നിവ ആധുനിക അറബി കൃതികളിൽ ഉന്നത സ്ഥാനം നേടിയ രണ്ടു രചനകളാണ്.
മുസ്തഫ ലുത്വുഫി മൻഫലൂത്വി | |
ജനനം | 1876 മൻഫലൂത്, ഈജിപ്ത് |
മരണം | 1924 കെയ്റോ |
പൗരത്വം | ഈജിപ്ഷ്യൻ |
പ്രശസ്ത സൃഷ്ടികൾ | അന്നള്റാത്ത് (1907), അൽ അബ്റാത്ത് (1916) |
ജീവിതരേഖ
തിരുത്തുകമുസ്തഫ ലുത്വുഫി മൻഫലൂത്വി ഡിസം. 30, 1876 ൽ ഈജിപ്തുകാരനായ പിതാവിന്റെയും തുർക്കി വംശജയായ മാതാവിന്റെയും മകനായി ഈജിപ്തിലെ മൻഫലൂത്ത് പട്ടണത്തിൽ ജനിച്ചു. 9ാം വയസ്സിൽ തന്നെ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം ഈജിപ്തിലെ കെയ്റോവിലുള്ള അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലാണ് പഠനം പർത്തിയാക്കിയത്.[3]