മുറിറ്റ്സ് ദേശീയോദ്യാനം
മുറിറ്റ്സ് ദേശീയോദ്യാനം (German: Müritz-Nationalpark) ജർമ്മൻ സംസ്ഥാനമായ മെക്ക്ലെൻബർഗ്-വോർപോമ്മെർണിന്റെ തെക്കുഭാഗത്ത് ബെർലിൻ, റോസ്റ്റോക്ക് എന്നീ പട്ടണങ്ങൾക്കു നടുവിലുള്ള ഒരു ദേശീയോദ്യാനമാണ്. മെക്ലെൻബർഗിഷെ സീൻപ്ലാറ്റെ ജില്ലയിലെ മുറിറ്റ്സ് ലേക്ക് ലാൻറിലേയ്ക്ക് ഈ ദേശീയോദ്യാനത്തിൻറെ വലിയൊരു ഭാഗം വ്യാപിച്ചു കിടക്കുന്നു. 1990 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ മൊത്തം വിസ്തീർണ്ണം 318 ചതുരശ്രകിലോമീറ്ററാണ്. സന്ദർശകർക്ക് വാറൻ നഗരത്തിനടുത്തുള്ള മുറിറ്റ്സ്യൂമിലെ വിസിറ്റർ സെൻററിൽനിന്ന് ദേശീയോദ്യാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു.
Müritz National Park | |
---|---|
Müritz-Nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mecklenburg-Vorpommern, Germany |
Nearest city | Neustrelitz, Waren |
Coordinates | 53°26′22″N 12°50′12″E / 53.43944°N 12.83667°E |
Area | 318 കി.m2 (123 ച മൈ) |
Established | ഒക്ടോബർ 1, 1990 |
ഭൂമിശാസ്ത്രം
തിരുത്തുകമുറിറ്റ്സ്, സെറാൻ എന്നീ രണ്ട് പ്രദേശങ്ങളായി ഈ ഈ ദേശീയോദ്യാനം വിഭജിക്കപ്പെട്ടിരിക്കുന്നു. വലിപ്പം കൂടുതലുള്ള ഒന്നാമത്തെ പ്രദേശം മെറിറ്റ്സ് തടാകത്തിന്റെ കിഴക്കൻ തീരങ്ങളിൽ നിന്ന് ന്യൂസ്ട്രെലിറ്റ്സ് പട്ടണം വരെ വ്യാപിച്ചിരിക്കുന്നു. രണ്ടാമത്തെ, ചെറിയ ഭാഗം ന്യൂസ്ട്രെലിറ്റ്സിന് കിഴക്കായി സ്ഥിതി ചെയ്യുന്നു.
പാർക്കിലെ ഭൂപ്രകൃതിയുള്ളവയാണ് ടെർമിനൽ മൊറൈൻ, sandur, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നിർമ്മിച്ചിരിക്കുന്നത്
വനഭൂമിയുടെ 65% വനവുമാണ്, 12% തടാകങ്ങൾ. ബാക്കി പ്രദേശം ചതുപ്പുകൾ അല്ലെങ്കിൽ പുൽമേടുകൾകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ദേശീയോദ്യാനത്തിൻറെ ഭൂപ്രകൃതി ടെർമിനൽ മൊറെയ്ൻ, സാൻഡർ, നിമ്ന്നപ്രദേശങ്ങൾ എന്നിവ ഇടകലർന്നതാണ്. ഉദ്യാനത്തിൻറ 65 ശതമാനം ഭാഗം വനമേഖലയും 12 ശതമാനം ഭാഗം തടാകങ്ങളുമാണ്. ബാക്കി ഭാഗങ്ങൾ ചതുപ്പുകളോ പുൽമേടുകളോ ആണ്. മുറിറ്റ്സ് തടാകത്തിന് 118 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതാണ്. എന്നാൽ തടാകത്തിൻറെ കിഴക്കൻ തീരം മാത്രമേ ദേശീയോദ്യാനത്തിൻറെ ഭാഗമായി വരുന്നുള്ളൂ. ദേശീയോദ്യാനത്തിനു സമീപസ്ഥമായ നഗരങ്ങൾ വാറൻ, ന്യൂസ്ട്രെലിറ്റ്സ് എന്നിവയാണ്. ബാൾട്ടിനും വടക്കൻ കടലിനുമിടയിലുള്ള വെള്ളം വിഭജിക്കുന്നതിന്റെ ഭാഗമായി ഹ്യൂൽ മിച്ചട്രി വിഭാഗത്തിൽ എത്തുന്നു. ഏകദേശം 100 തടാകങ്ങൾ കൂടാതെ ചെറുതും വലുതുമായി നിരവധി ജലസ്രോതസ്സുകൾ, തോടുകൾ എന്നിവയും ഉദ്യാനത്തിനുള്ളിലായിട്ടുണ്ട്. മുറിറ്റ് മേഖലയിൽനിന്നുത്ഭവിക്കുന്ന ഹാവൽ നദി ബാൾട്ടിക്കിനും വടക്കൻ കടലിനുമിടയിലുള്ള ജലത്തെ വിഭജിക്കുന്നു.