ശ്രദ്ധേയനായ മലയാള ഫാം ജേണലിസ്റ്റാണ് മുരളീധരൻ തഴക്കര(ജനനം 1959). ഇരുപത്തെട്ട് വർഷം തുടർച്ചയായി ആകാശവാണിയിൽ വയലും വീടും എന്ന ഫോൺ ഇൻ പരിപാടി അവതരിപ്പിച്ചു. ആകാശവാണി നിലയത്തിലെ ഏറെ ജനപ്രിയ പരിപാടിയായിരുന്ന വയലും വീടും.[1] കേരള സ്കൂൾ പാഠപുസ്തകങ്ങളിൽ മുരളീധരൻ തഴക്കരയുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കടുത്ത് തഴക്കരയിൽ ജനിച്ചു. കേരള കാർഷിക സർവകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ബിരുദം നേടി. 1992ലാണ് കോഴിക്കോട് ആകാശവാണിയിൽ ഫാം റേഡിയോ റിപ്പോർട്ടറായി മുരളീധരൻ ജോലിയിൽ പ്രവേശിച്ചത്. യാണ് 1998-ലാണ് തിരുവനന്തപുരം ആകാശവാണിയിലേക്കു സ്ഥലംമാറ്റം കിട്ടിയത്. അന്നു മുതൽ 'വയലും വീടും' പരിപാടിയുടെ പൂർണചുമതല അദ്ദേഹം നിർവ്വഹിച്ചുവരികയായിരുന്നു.

  • കൃഷിയുടെ നന്മപാഠങ്ങൾ
  • കൃഷിയിലെ നാട്ടറിവ്
  • തേൻ നുകരാം പണം നേടാം
  • ഓർമ്മയിലെ കൃഷിക്കാഴ്ചകൾ
  • സ്മൃതിഗന്ധികൾ പൂക്കുമ്പോൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • ആകാശവാണി ദേശീയ അവാർഡ്
  1. https://malayalam.samayam.com/latest-news/kerala-news/vayalum-veedum-anchor-muraleedharan-thazhakkara-resigns-from-thiruvananthapuram-akashvani/articleshow/69611836.cms
"https://ml.wikipedia.org/w/index.php?title=മുരളീധരൻ_തഴക്കര&oldid=4134139" എന്ന താളിൽനിന്ന് ശേഖരിച്ചത്