മുന്നൂറാം വയൽ ലഹള
എരുമേലിക്കടുത്ത് മുന്നൂറാം വയൽ എന്ന സ്ഥലത്ത് തിരുവിതാംകൂർ സർക്കാർ പുലയന്മാർക്ക് നിയമം മൂലം പതിച്ചുനൽകിയ 300 ഏക്കർ ഭൂമി ചില പ്രമാണിമാർ കയ്യേറിയതിനെ തുടർന്നുണ്ടായ സമരമാണ് മുന്നൂറാം വയൽ ലഹള.
സാധുജനപരിപാലാന സംഘം എന്ന പേരിലും പിന്നീട് പ്രജാസഭയിലെ അംഗം എന്ന നിലയിലും പുലയർക്ക് ഭൂമി പതിച്ചു നൽകുന്നതിന് മഹാത്മാ അയ്യങ്കാളി നിരന്തരമായ പരിശ്രമങളാണു നടത്തിപ്പോന്നത്. ഇതിന്റെ ഭാഗമായി 1911 ൽ എരുമേലിക്കടുത്ത് മുന്നൂറാം വയലിൽ 300 ഏക്കർ കൃഷി ഭൂമി തിരുവിതാംകൂർ സർക്കാർ നിയമാനുസൃതം പുലയർക്കായി പതിച്ചു നൽകി. പിന്നീട് കാലക്രമത്തിൽ ചില പ്രമാണിമാർ ഈ ഭൂമി കൈക്കലാക്കുകയും 1920-21 കാലഘട്ടത്തിൽ അതിനെതിരായി പുലയർ സംഘടിക്കുകയും സമരം ചെയ്യുകയും ഉണ്ടായി. സംഘടിച്ച പുലയരെ കൈയ്യേറ്റക്കാർ ക്രൂരമായി മർദ്ധിച്ചു. വിവരമരിഞ്ഞ അയ്യങ്കാളി പ്രശ്നത്തിൽ ഇടപെടുകയും പ്രജാ സഭയിൽ അംഗം കൂടിയായ പൊയ്കയിൽ അപ്പച്ചന്റെ സഹായത്തോടെ അനുരഞജന ചർച്ചകൾ നടത്തുകയും ഭൂമി തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയിൽ എത്തിച്ചേരുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു. [2]
അവലംബം
തിരുത്തുക- ↑ "pandalam.com". Archived from the original on 2019-02-18.
- ↑ "ഇടനേരം". Archived from the original on 2019-02-13.