ത്യാഗരാജസ്വാമികൾ ദർബാർരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മുന്ദുവെനുക

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി മുന്ദുവെനുകയിരു പക്കല തോഡൈ
മുര ഖര ഹര രാരാ
അസുരന്മാരായ മുരനേയും ഖരനേയും വധിച്ചവനേ ദയവായി വന്ന്
മുന്നിലും പിന്നിലും ഇരുവശങ്ങളിലുമായി എന്റെ തോഴനായി നിൽക്കൂ.
അനുപല്ലവി എന്ദു കാന നീയന്ദമു വലെ രഘു
നന്ദന വേഗമേ രാരാ
ഓ! രഘുനന്ദനാ, അങ്ങയേപ്പോലെ വശ്യതയുള്ള ആരെയും
എവിടെയും എനിക്കുകാണാൻ കഴിഞ്ഞിട്ടില്ല, അങ്ങുവേഗം വരൂ.
ചരണം 1 ചണ്ഡ ഭാസ്കര കുലാബ്ധി ചന്ദ്ര
കോദണ്ഡ പാണിയൈ രാരാ
അണ്ഡ കൊലുചു സൌമിത്രി സഹിതുഡൈ
അമിത പരാക്രമ രാരാ
സൂര്യവംശമായ സമുദ്രത്തിൽ ജനിച്ച ചന്ദ്രനായ അങ്ങ് ആ
കോദണ്ഡബാണം പിടിച്ച കയ്യുമായി വേഗം വരൂ.
അടുത്തുനിന്ന് അങ്ങയെ എന്നും സേവിക്കുന്ന
ലക്ഷ്മണനോടൊത്ത് അനന്തമായ കരുത്തുള്ള അങ്ങ് വേഗം വരൂ.
ചരണം 2 ഓ ഗജ രക്ഷക ഓ രാജ കുമാര
ഓങ്കാര സദന രാരാ
ഭാഗവത പ്രിയ ബാഗ ബ്രോവവയ്യ
ത്യാഗരാജ നുത രാരാ
ഗജേന്ദ്രനെ രക്ഷിച്ചവനേ! ഓ രാജകുമാരാ, പ്രണവത്തിൽ
വസിക്കുന്ന പരമദൈവമേ വേഗം വരൂ. ത്യാഗരാജനാൽ
ഭജിക്കപ്പെടുന്ന, മഹാഭക്തർക്കെല്ലാം പ്രിയപ്പെട്ടവനായ
അങ്ങ് എന്നെ രക്ഷിക്കാനായി വേഗം വരൂ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുന്ദുവെനുക&oldid=3660566" എന്ന താളിൽനിന്ന് ശേഖരിച്ചത്