മുനാവർ റാണ

ഇന്ത്യന്‍ എഴുത്തുകാരന്‍

2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഹിന്ദി - ഉറുദു കവിയാണ് മുനാവർ റാണ (ജനനം : 26 നവംബർ 1952). 'ശഹദാബ' എന്ന ഉറുദു കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.

മുനാവർ റാണ
Munawwar Rana.jpeg
മുനാവർ റാണ
ജനനം
റായ്ബറേലി, ഉത്തർപ്രദേശ്
ദേശീയതഇന്ത്യൻ
തൊഴിൽഉറുദു കവി

ജീവിതരേഖതിരുത്തുക

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജനിച്ചു. കാവ്യ മുഷായിരകളിലെ തിളക്കമുള്ള താരമാണിദ്ദേഹം. വിഭജനത്തോടെ കുടുംബാംഗങ്ങളിൽ ഭൂരിപക്ഷവും പാകിസ്താനിലേക്ക് പോയെങ്കിലും മുനാവറിന്റെ അച്ഛന്റെ പ്രേരണയാൽ ഇന്ത്യയിൽ തങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പിന്നീട് അവർ കൊൽക്കത്തയിലേക്ക് കുടിയേറി. മുനാവറിന്റെ ഗസലുകളിലെ മാതൃ ബിംബങ്ങൾ നിരവധി ആരാധകരെ അദ്ദേഹത്തിനു നേടി കൊടുത്തു. ഹിന്ദിയിലും ബംഗളയിലും ഗുർമുഖി മഭാഷയിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2] രാജ്യം വർഗീയമായി ഭിന്നിപ്പിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നതിൽ പ്രതിഷേധിച്ച് മുനവ്വർ റാണ 2015 ഒക്ടോബറിൽ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകി. ഇനി സർക്കാരിന്റെ ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു.[3]

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്[4]

അവലംബംതിരുത്തുക

  1. http://www.thenews.com.pk/article-123109-Dallas:-Urdu-Hindi-Mushaira-to-be-organized-on-Oct-25
  2. http://www.hindu.com/2007/07/30/stories/2007073050590200.htm
  3. "ഉർദു കവി മുനവ്വർ റാണ പുരസ്കാരം തിരിച്ചുനൽകി". www.deshabhimani.com. ശേഖരിച്ചത് 19 ഒക്ടോബർ 2015.
  4. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മുനാവർ_റാണ&oldid=3416849" എന്ന താളിൽനിന്ന് ശേഖരിച്ചത്