മുനയൻ A stitching awl അനേകം തരം വസ്തുക്കളിൽ തുളകൾ ഇടാനോ നിലവിലുള്ള തുളകളുടെ വലിപ്പം കൂട്ടാനോ ഉപയോഗിക്കുന്ന ഉപകരണമാണ്.  ഇത് തോലും കാൻവാസും പോലുള്ള കട്ടിയുള്ള വസ്തുക്കൾ തയ്ചെടുക്കാനും ഇതുപയോഗിക്കുന്നു. ഇത് ഒരു വണ്ണം കുറഞ്ഞ കാഠിന്യമുള്ള ഇരുമ്പുകൊണ്ടോ മറ്റു ലോഹങ്ങൾകൊണ്ടോ നിർമ്മിച്ച വളഞ്ഞതോ നേരെയുള്ളതോ ആയ കൂർത്ത അറ്റമുള്ളതാണ്. ഈ കൂർത്ത അറ്റത്തിനു ചിലപ്പോൾ ഒരു ഉടക്കുവാനുള്ള വെട്ടും കാണാൻ കഴിയും. അത്തരം സൂചികളെ ഉടക്കുസൂചിയെന്നും വിളിച്ചുവരുന്നു. ഇതിന്റെ പിടിയിൽ പരസ്പരം മാറാവുന്ന സൂചികൾ ലഭ്യമാണ്. ഇതിന്റെ സൂചിയുടെ അറ്റത്ത്  ചിലപ്പോൾ തയ്യൽ സൂചികളിലെപോലെ ഒരു തുളയുണ്ടായിരിക്കും. ഇതിലൂടെ നൂലിട്ട് പൂട്ടുതയ്യൽ ചെയ്യാവുന്നതാണ്. അപ്പോൾ ഈ മുനയനെ തയ്യൽ മുനയൻ എന്നു വിളിക്കാം. സാധാരണ ഇത്തരം മുനയനും ഉടക്കുസൂചിയും തോൽച്ചെരിപ്പുകളും ഷൂകളും റിപ്പയർ ചെയ്യാനായി ചെരിപ്പുകുത്തികളും മറ്റും ഉപയോഗിച്ചുവരുന്നു. ലോക്ക് തയ്യലിനു തയ്യൽ മുനയൻ ഉപയോഗിച്ചുവരുന്നു. സൂചിയുടെ തുളയിൽ നൂലു കയറ്റിയശേഷം സൂചി തയ്ക്കേണ്ട തോൽഭാഗത്ത് കയറ്റുന്നു. അപ്പുറത്തെത്തിച്ചശേഷം നൂൽ വലിച്ചു മുറുക്കുന്നു. അതിനുശേഷം മുനയൻ മറ്റെ ഭാഗത്തുകൂടി തുളച്ചു കയറ്റി നൂലിന്റെ മറ്റെ ഭാഗവും വലിച്ചെടുത്ത് മറുപുറത്തെത്തിക്കുന്നു. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നൂലുകടത്തി കൊളുത്തുതയ്യൽ ചെയ്യുന്നു. ഇങ്ങനെ ഒരു ചെറിയ തയ്യൽ മെഷീൻ ആയി ഈ മുനയൻ പ്രവർത്തിക്കുന്നു. പല രീതികളിൽ പല വസ്തുക്കളിൽ ഇതേവിധത്തിൽ ഈ ഉപകരണം ഉപയോഗിച്ച് തയ്യൽ ജോലി ചെയ്യാവുന്നതാണ്. ഷൂകളിലും കുതിരയുടെ മുകളിലെ ഇരിപ്പിടത്തിലും ഈ ജോലി ചെയ്യാവുന്നതാണ്. ബുക്ക് ബൈൻഡിംഗിലും ഈ ഉപകരണം പുസ്തകങ്ങളുടെ പേപ്പറുകൾ ഒന്നിച്ചു ചേർത്തു തുന്നാൻ ഉപയോഗിച്ചുവരുന്നുണ്ട്.

Shoemaking awls


മുനയൻ ചരിത്രത്തിൽ

തിരുത്തുക
 
Native American, Plains, Northern. Awl Case, Brooklyn Museum

കുഞ്ഞായിരുന്നപ്പോൾ, ലൂയിസ് ബ്രെയിലിന്റെ ഒരു കണ്ണ് ഇതുപോലുള്ള മുനയൻ കൊണ്ട് നഷ്ടപ്പെട്ടു. തുടർന്ന് അണുബാധ മറ്റെ കണ്ണിനെയും ബാധിക്കുകയും നാലാം വയസ്സിൽ അദ്ദേഹം പേർണ്ണമായി അന്ധനാവുകയുമുണ്ടായി. ഈ അപകടം പിന്നീട് ബ്രെയിൽ ലിപി കണ്ടെത്താനിടയാക്കി.

മുനയൻ പഴയ കാലത്തുതന്നെ ആളുകൾ ഉപയോഗിച്ചുവന്നിരുന്നു.[1]

മദ്ധ്യപൂർവ്വ ദേശത്ത് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ലോഹവസ്തു (ഉപകരണം) ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ മുനയൻ ആയിരുന്നു.[2]

ഇതും കാണൂ

തിരുത്തുക
  • Bradawl
  • Scratch awl
  1. "Awl Case". Brooklyn Museum. Retrieved 22 July 2014.
  2. "This Tiny Copper Awl Is Rewriting History". Newser. Retrieved 25 August 2014.
"https://ml.wikipedia.org/w/index.php?title=മുനയൻ&oldid=3086793" എന്ന താളിൽനിന്ന് ശേഖരിച്ചത്