മുനയംകുന്ന്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കർഷകപോരാട്ടങ്ങളുടെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പ്രാപ്പൊയിൽ മുനയംകുന്ന്. കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് മുനയംകുന്ന് ഉൾപ്പെടുന്നത്.
ചരിത്രം
തിരുത്തുക1948 മെയ് 1 ന് മലബാർ സ്പെഷ്യൽ പോലീസിന്റെ വെടിവയ്പിൽ ആറ് കർഷകസഖാക്കൾ കൊല്ലപ്പെടുകയാണുണ്ടായത്. ജന്മിത്തസമ്പ്രദായം ശക്തമായിരുന്ന കിഴക്കൻ മലയോര മേഖലയിൽ കർഷകർക്ക് അവകാശപ്പെട്ട നെല്ല് ജന്മിമാർ തങ്ങളുടെ പത്തായത്തിൽ വച്ചു പൂട്ടുകയും ദാരിദ്ര്യവും പട്ടിണിയും ആ പ്രദേശങ്ങളിലാകെ പടരുകയും ചെയ്തിരുന്നു. ഈ സമയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സഖാക്കൾ നെല്ലെടുപ്പുസമരങ്ങൾ നടത്തിവന്നു. ആലപ്പടമ്പ്, പ്രാപ്പൊയിൽ ചിറ്റാരികളിൽനിന്നും നെല്ല് പിടിച്ചെടുത്ത സഖാക്കൾ കാസർഗോഡ് ജില്ലയിലെ മുനയംകുന്നിൽ തമ്പടിച്ചു. എന്നാൽ വിവരം മണത്തറിഞ്ഞ മലബാർ സ്പെഷ്യൽ പോലീസ്കാർ കുന്നു വളയുകയും നിരായുധരായ സഖാക്കളെ വെടിവെച്ചിടുകയും ചെയ്തു. വെടിവയ്പിൽ കുഞ്ഞാപ്പുമാസ്റ്റർ, കേളുനമ്പ്യാർ, കണ്ണന്നമ്പ്യാർ, ചിണ്ടപ്പൊതുവാൾ, കുന്നുമ്മൽ കുഞ്ഞിരാമൻ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ എന്നീ ആറു പേരാണ് കൊല്ലപ്പെട്ടത്. കണ്ണൂർജില്ലയിലെ പാടിയോട്ടുചാലിലാണ് മൃതദേഹങ്ങൾ മറവ് ചെയ്തത്.