മുദ്രപത്രങ്ങൾ നിലവിലില്ലാതിരുന്ന കാലത്ത് കരിമ്പനയുടെ ഓല ഉണക്കി പാകപ്പെടുത്തിയെടുത്ത് അതിൽ ഇരുമ്പുകൊണ്ടോ, മറ്റേതെങ്കിലും ലോഹം കൊണ്ടോ ഉള്ള എഴുത്താണി ഉപയോഗിച്ച് എഴുതിയാണ് മുൻകാലങ്ങളിൽ രേഖകൾ സുക്ഷിച്ചിരുന്നത്. മിക്ക ഗ്രന്ഥങ്ങളും എഴുതപ്പെട്ടിരുന്നത് ഈ സംവിധാനം ഉപയോഗിച്ചാണ്. സർക്കാർ വക രേഖകളിലോ,അതുമായി ബന്ധപ്പെട്ട മറ്റു രേഖകളിലോ സർക്കാർ വക മുദ്ര ഇത്തരം ഓലകളിൽ പതിയ്കാറുണ്ടായിരുന്നു. ഇവയെ ആണ് മുദ്രിതയോല അഥവാ സ്റ്റാമ്പ്ഡ് കാഡ്ജൻസ് (Stamped Cadjens)എന്നു വിളിയ്ക്കുന്നത്.[1]

  1. കേരളാ റവന്യൂ പദ വിജ്ഞാനകോശം .പു.225 .സ്വാമി ലാ ഹൗസ്.
"https://ml.wikipedia.org/w/index.php?title=മുദ്രിതയോല&oldid=2191728" എന്ന താളിൽനിന്ന് ശേഖരിച്ചത്