സമയ യാത്ര പ്രാവർത്തികമായാൽ ഉണ്ടായേക്കാവുന്ന ഒരു വിരോധാഭാസമാണ് മുത്തച്ഛൻ വിരോധാഭാസം(Grandfather paradox). ഫ്രഞ്ച് എഴുത്തുകാരൻ റെനെ ബർജവെൽ ആണ് ഇത് ആദ്യമായ് അവതരിപ്പിച്ചത്.

വ്യാഖ്യാനം

തിരുത്തുക

ഒരു സമയയാത്രികൻ തന്റെ മുത്തച്ഛൻ അവിവാഹിതനായിരിക്കുന്ന സമയത്തേക്ക്, അതായത് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു. അവിടെ വച്ച് സമയയാത്രികൻ തന്റെ മുത്തച്ഛനെ വകവരുത്തുന്നു. അപ്പോൾ സമയയാത്രികൻ ഒരിക്കലും ജനിച്ചിട്ടില്ല എന്ന ഒരു അവസ്ഥ ഉണ്ടാകും. അയാളുടെ നിലനില്പ് ഒരു ചോദ്യച്ചിഹ്നമാകും.[1]

  1. "Carl Sagan Ponders Time Travel". NOVA. PBS. December 10, 1999. Retrieved 2016-05-21.
"https://ml.wikipedia.org/w/index.php?title=മുത്തച്ഛൻ_വിരോധാഭാസം&oldid=2773337" എന്ന താളിൽനിന്ന് ശേഖരിച്ചത്