മുതുകുളം ശ്രീധർ
കവിയും സംസ്കൃത പണ്ഡിതനുമായിരുന്നു മുതുകുളം ശ്രീധർ.( ജ: 1926 ജനു 23-മ:2018 ഫെബ്രുവരി 3)ഏഴു മഹാകാവ്യങ്ങളടക്കം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. കാലടി ശ്രീശങ്കര സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. സൈനികനായും ജോലിനോക്കിയിരുന്ന ശ്രീധർ ഉഷ എന്ന ഖണ്ഡകാവ്യവും അക്കാലത്ത് രചിച്ചു.നവഭാരതം, നായകാഭരണം, വിദ്യാധിരാജാ വിജയം, ധർമസ്ഥലീയം, ശ്രീ നീലകണ്ഠഗുരുപാദ ചരിതം, ശ്രീനാരായണഗുരുദേവ ചരിതാമൃതം, അമൃതായനം എന്നിവ ഇദ്ദേഹം രചിച്ച മഹാകാവ്യങ്ങളാണ്.ശങ്കരഭഗവത്പാദർ എന്ന ഇദ്ദേഹത്തിന്റെ സംസ്‌കൃത ഗദ്യപുസ്തകം കാലടി സംസ്‌കൃത സർവകലാശാലയിൽ ബി.എയ്ക്ക് പാഠപുസ്തകമായി. നാഗനന്ദം(ത്യാഗമഹിമ) നാടകം മേഘദൂതം തുടങ്ങി അനേകഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തു.കേരള സർക്കാർ പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാനകോശത്തിൽ 'ക' സീരീസിൽ ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.[1]
പുരസ്ക്കാരങ്ങൾ
തിരുത്തുക- അമൃതപുരസ്‌കാരം
- വിദ്യാധിരാജ ദർശന പുരസ്‌കാരം,
- കവിരാജ പുരസ്‌കാരം,
- പണ്ഡിതരത്‌നം
അവലംബം
തിരുത്തുക.