മുണ്ടൂർ സേതുമാധവൻ
ഇന്ത്യൻ എഴുത്തുകാരൻ
മലയാള സാഹിത്യകാരനാണ് മുണ്ടൂർ സേതുമാധവൻ. കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മുണ്ടൂർ സേതുമാധവൻ | |
---|---|
ജനനം | ഏപ്രിൽ 10, 1942 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | എഴുത്തുകാരൻ ,അദ്ധ്യാപകൻ |
അറിയപ്പെടുന്ന കൃതി | കലിയുഗം |
ജീവിതരേഖ
തിരുത്തുക1942 ഏപ്രിൽ 10-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. മാരാത്ത് ഗോവിന്ദൻ നായരും വാഴയിൽ ദേവകി അമ്മയുമാണ് മാതാ പിതാക്കൾ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്. കലിയുഗം എന്ന നോവൽ ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ് എന്ന കൃതിക്ക് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു.
കൃതികൾ
തിരുത്തുക- നിറങ്ങൾ
- കലയുഗം
- ഈ ജന്മം
- മരണഗാഥ
- അനസൂയയുടെ സ്വപ്‌നങ്ങൾ
- ആകാശം എത്ര അകലെയാണ്
- കേട്ടുവോ ആ നിലവിളി
- പൊറാട്ടുചെണ്ട
- ടെൻഡർനെസ്
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ സമഗ്ര സംഭാവന പുരസ്‌കാരം
- മുണ്ടശ്ശേരി അവാർഡ്
About it
തിരുത്തുകടേ