മുണ്ടത്താനം
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴയ്ക്കു സമീപത്തുള്ള ഒരു ഗ്രാമമാണ് മുണ്ടത്താനം. കോട്ടയം ജില്ലയുടെ കിഴക്കുഭാഗത്തും പത്തനംതിട്ട ജില്ലയോട് ചേർന്നുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചങ്ങനാശേരിയുമായി ഇത് നന്നായി ബന്ധപ്പെട്ടിരിക്കുന്നു. മിക്കവാറും എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അവരുടെ പള്ളികൾക്കും പ്രസിദ്ധമാണ് മുണ്ടത്താനം ഗ്രാമം.
Mundathanam | |
---|---|
Village | |
Coordinates: 9°29′41″N 76°42′30″E / 9.49472°N 76.70833°E | |
Country | India |
State | Kerala |
District | Kottayam |
ഉയരം | 111 മീ(364 അടി) |
(2001) | |
• ആകെ | 1,241(7km2) |
• Official | Malayalam, English, Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 686541 (mundathanam po) |
Telephone code | 91 0481 249 |
വാഹന റെജിസ്ട്രേഷൻ | KL 33 |
വെബ്സൈറ്റ് | http://lsgkerala.in/kangazhapanchayat |
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയം (29 കി.മീ), ചങ്ങനാശേരി (26 കി.മീ), തിരുവല്ല (26 കി.മീ) എന്നിവയും ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിൻ എയർപോർട്ടുമാണ് (നെടുമ്പാശ്ശേരി) (105 കി.മീ), നിർദ്ദിഷ്ട ശബരി അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തു നിന്ന് (12 കിലോമീറ്റർ) അകലെയാണ് ഈ ഗ്രാമം.
അടുത്തുള്ള സ്ഥലങ്ങൾ
- പത്തനാട് 3 കി.മീ
- കുളത്തൂർമൂഴി 4 കി.മീ
- മണിമല 12 കി.മീ
- കറുകച്ചാൽ12 കി.മീ
- കോട്ടയം 29 കി.മീ
- ചങ്ങനാച്ചേരി 26 കി.മീ
- മല്ലപ്പള്ളി 9 കി.മീ
- തിരുവല്ല 26 കി.മീ
സംസ്കാരം
തിരുത്തുകഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ്. റബ്ബർ, കുരുമുളക്, കാപ്പി, തെങ്ങ്, മരച്ചീനി എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.
സാമ്പത്തികം
തിരുത്തുകമുണ്ടത്താനം ഗ്രാമത്തിലെ സമ്പദ്‌വ്യവസ്ഥ കൃഷിയെ ആശ്രയിച്ചുള്ളതാണ്. കേരളത്തിലെ റബ്ബർ ഉത്പാദിപ്പിക്കുന്ന ഗ്രാമങ്ങളിൽ ഒന്നാണ് മുണ്ടത്താനം. മലയോര ഭൂപ്രകൃതിയും ഉയർന്ന ഈർപ്പവും നല്ല മഴയും റബ്ബർ കൃഷിക്ക് ഇവിടം അനുയോജ്യമാക്കുന്നു. തെങ്ങ്, മരച്ചീനി, കുരുമുളക് എന്നിവയാണ് മറ്റ് പ്രധാന വിളകൾ.
ജനസംഖ്യ
തിരുത്തുക2011ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം, മുണ്ടത്താനത്തെ ആകെ ജനസംഖ്യ 578 പുരുഷന്മാരും 667 സ്ത്രീകളുമായി 1245 ആണ്.
കാലാവസ്ഥ
തിരുത്തുകജൂൺ, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് മുണ്ടത്താനത്ത് അനുഭവപ്പെടുന്നത്. ഇവിടെ ശരാശരി മഴ 391.4 മില്ലിമീറ്ററാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണ്. ശരാശരി വാർഷിക താപനില 31.14°C ആണ്. വർഷാവസാനം താപനില കുറയുന്നു.