കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാനം മൂലം സംജാതമാകുന്ന വേദനയും ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് Knee Arthroplasty അഥവാ Knee Replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ.

മുട്ട് മാറ്റിവയ്ക്കൽ
മുട്ട് മാറ്റിവയ്ക്കൽ
ICD-10-PCS0SRD0JZ
ICD-9-CM81.54
MeSHD019645
MedlinePlus002974
eMedicine1250275

ശരീരഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയ്മാനം വന്ന്  അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി, പകരം ലോഹ നിർമ്മിതമായ കൃത്രിമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറെയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്.

സങ്കീർണ്ണതകൾ

തിരുത്തുക
  • മറ്റ് ഏതൊരു ശസ്ത്രക്രിയയിലും എന്നതുപോലെ ഏറ്റവും ഗുരുതരമായ സങ്കീർണത അണുബാധ തന്നെയാണ്.
  • ശസ്ത്രക്രിയ ഭാഗത്ത് നിന്നും ഉടലെടുക്കാവുന്ന അണുബാധ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം പടരാം.
  • പ്രധാന ധമനികളിലെ രക്ത സ്തംഭനം അഥവാ  d eep vein thrombosis 15 ശതമാനം രോഗികളിൽ വരെ കാണപ്പെടുന്നുണ്ട്
  • ഞരമ്പ് മുറിയുന്നത് അടക്കമുള്ള നാഡിവ്യൂഹ സങ്കീർണതകൾ സംഭവിച്ചേക്കാം
  • ശസ്ത്രക്രിയയെത്തുടർന്ന് നിലയ്ക്കാത്ത വേദനയും പേശി പിടുത്തവും സങ്കീർണതകൾ ആണ്
  • കൃത്രിമ സന്ധി തകരാറിലാവുന്നത് ഏകദേശം 5 ശതമാനത്തോളമാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു
  • അമിത വണ്ണം ഉള്ള രോഗികളിൽ സങ്കീർണതകൾ സംജാതമാകാൻ സാധ്യതകൾ ഏറെയാണ് അങ്ങനെയുള്ള രോഗികൾ ശസ്ത്രക്രിയക്ക് മുമ്പായി ശരീരഭാരം കുറയ്ക്കുക എന്നത് അഭികാമ്യമാണ്
 
കൃതൃമ സന്ധി ഘടിപ്പിച്ച കാൽമുട്ട്. മുൻപിൻ കാഴ്ച.

ശസ്ത്രക്രിയ മുറ

തിരുത്തുക

മുട്ടിൻറെ പുറം ഭാഗം കീറി കാൽമുട്ട് അസ്ഥി patella വെളിപ്പെടുത്തുന്നു. അസ്ഥിയിൽ ഘടിപ്പിക്കപ്പെട്ട പേശികൾ വേർപ്പെടുത്തുന്നു. ഇതോടെ തുടയെല്ലിനു femur കീഴ്ഭാഗവും കാലിലെ വലിയ എല്ലിന് tibia മേൽഭാഗവും കാണാൻ സാധിക്കും. ഈ അസ്ഥികളുടെ അഗ്രഭാഗം കൃത്രിമ സന്ധി യോജിപ്പിക്കാൻ പാകത്തിന് ക്രമപ്പെടുത്തുന്നു ഇതിനായി അനുബന്ധ തരുണാസ്ഥികളും ലിഗമെൻറുകളും മുറിച്ച് മാറ്റുന്നു. അതിനുശേഷം ലോഹ സന്ധി ഭാഗങ്ങൾ ഘടിപ്പിച്ച് അവ പശ (bone cement) വച്ച് ഉറപ്പിക്കുന്നു.


"https://ml.wikipedia.org/w/index.php?title=മുട്ട്_മാറ്റിവയ്ക്കൽ&oldid=3065838" എന്ന താളിൽനിന്ന് ശേഖരിച്ചത്