മുഞ്ഞ (കീടം)
സാധാരണയായി നെൽച്ചെടിയെ ആക്രമിക്കുന്ന ഒരു ഷഡ്പദമാണ് മുഞ്ഞ (ഇംഗ്ലീഷ്: Brown planthopper). ഇവയുടെ ആക്രമണത്തിനിരയായ നെൽ പാടങ്ങളിൽ അങ്ങിങ്ങായി മഞ്ഞനിറത്തിൽ വൃത്താകൃതിയിലിലുള്ള പാടുകൾ കണ്ടുവരുന്നു. മുണ്ടകൻ വിളയെയാണു ഈ കീടം വമ്പിച്ചരീതിയിൽ ആക്രമിക്കുന്നത്.
Nilaparvata lugens | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. lugens
|
Binomial name | |
Nilaparvata lugens (Stål, 1854)
|
ജീവിതചക്രം
തിരുത്തുകപൂർണ്ണ വളർച്ചയെത്തിയ കീടങ്ങൾ തവിട്ട് നിറത്തിൽ 3.5 മുതൽ 4.5mm വരെ വലിപ്പത്തിൽ കണ്ടുവരുന്നു. കാലുകൾ ഇളംതവിട്ട് നിറത്തിലും; മുട്ടിനു താഴെ കറുപ്പ് നിറത്തിലും കാണപ്പടുന്നു. ചിറകുകൾ സുതാര്യമായ തവിട്ട് അടയാളങ്ങളോടും, ഇരുണ്ട നാഡികളോടുകൂടിയും കാണപ്പെടുന്നു. വളർച്ചയെത്താത്തവ തവിട്ട്കലർന്ന കറുപ്പ് നിറത്തിൽ ചാരനിറം കലർന്ന നീല കണ്ണുകളോടുകൂടിയും കാണപ്പടുന്നു. മുഞ്ഞയുടെ ഉപദ്രവം കൂടുതൽ കാണപ്പെടുന്നത് നല്ല വെയിലും വെള്ളവും കിട്ടുന്ന വയലുകളിലും താഴ്ചന പ്രദേശങ്ങളിലുമാണു. നെൽച്ചെടിയുടെ പോള തുളച്ച് പെൺകീടം രണ്ടുമുതൽ പന്ത്രണ്ടുവരെ കൂട്ടമായി മുട്ടകളിടുന്നു. ഏഴെട്ടുദിവസങ്ങൾക്കകം മുട്ട വിരിയും. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപ്രാണികൾ ചെടിയുടെ ചുവടുഭാഗത്ത് ജലനിരപ്പിനു മുകളിൽ കൂടിയിരുന്നു നീരൂറ്റിക്കുടിയ്ക്കുന്നു. മുഞ്ഞയ്ക്ക് അതിന്റെ ജീവിതചക്രം പൂർത്തിയാക്കാൻ 10-22 ദിവസം വേണ്ടിവരും. ഇത് നെൽച്ചെടികൾ അവിടെവിടെയായി മഞ്ഞളിക്കുന്നതിനും പിന്നീട് കരിഞ്ഞ് പോകുന്നതിനും കാരണമാകുന്നു. ഇതിനെയാണു ഹോപ്പർ കരിച്ചിൽ എന്നു പറയുന്നത്.