കർണാടക സംഗീതക്കച്ചേരികളിൽ ഉപയോഗിക്കുന്ന ഒരു വാദ്യമാണ് മുഖർശംഖ് (രാജസ്ഥാനി: मोरचंग, English: "jaw harp). ഇതിന്റെ ഉത്ഭവം ഗ്രീസിലാണെന്നു കരുതപ്പെടുന്നു.[1] മോർസിംഗ് 1500 വർഷത്തിലേറെ പഴക്കമുള്ളതായി കണ്ടെത്താനാകും, എന്നിരുന്നാലും ഇന്ത്യയിൽ അതിന്റെ ഉത്ഭവം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ദക്ഷിണേന്ത്യ, രാജസ്ഥാൻ, അസമിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രധാനമായും കാണപ്പെടുന്നു. ബംഗാളി, ആസാമീസ് നാടോടി സംഗീതത്തിൽ ഇത് ചിലപ്പോൾ രബീന്ദ്രസംഗീതത്തോടൊപ്പം വായിക്കുന്നു. അതേസമയം ദക്ഷിണേന്ത്യയിൽ ഇത് കർണാടക കച്ചേരികളിലും താളവാദ്യ മേളങ്ങളിലും അവതരിപ്പിക്കുന്നു.

മുഖർശംഖ്
മുഖർശംഖ് വാദനം

ഏകദേശം എട്ട് സെൻറിമീറ്ററോളം നീളമുള്ള ഇതിന് അരയാലിലയുടെ ആകൃതിയാണ്. ബലമുള്ള വളയത്തിന്റെ രണ്ടറ്റവും നീണ്ട് രണ്ടായി പിളർന്നിരിക്കും. ഇതിന്റെ മധ്യത്തിൽകൂടി മറ്റൊരു കട്ടിക്കമ്പി ഘടിപ്പിച്ചിരിക്കുന്നു. ഒരറ്റം അൽപം വളഞ്ഞതാണീ കമ്പി. വളയംപോലുള്ള ഭാഗം ഇടത് കൈപ്പത്തിക്കുള്ളിൽ വെച്ച്, നീണ്ട അഗ്രംപോലെയുള്ള ഭാഗം ചുണ്ടുകൾ കൊണ്ടമർത്തി, നടുവിലത്തെ കമ്പിയിൽ തട്ടിയാണ് ശബ്ദമുണ്ടാക്കുന്നത്. കമ്പി മീട്ടാനായി വലതുകൈയിലെ നടുവിരലാണ് ഉപയോഗിക്കുക.[2]

 
പ്രമുഖ മുഖർശംഖ് വാദകൻ ശ്രീരംഗം കണ്ണൻ കച്ചേരിക്കിടെ
  1. http://www.pertout.com/Karaikudi2.htm
  2. http://www.mridangam.com/morsing.html
"https://ml.wikipedia.org/w/index.php?title=മുഖർശംഖ്&oldid=3833153" എന്ന താളിൽനിന്ന് ശേഖരിച്ചത്