വടക്കൻ ഒസേഷ്യ-അൽനാനിയയുടെ തലസ്ഥാന നഗരമായ വ്‌ളാഡികാവ്കാസിൽ ടെറേക് നദിയുടെ ഇടത് കരയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലി പള്ളിയാണ് മുഖ്താറോവ് മസ്ജിദ് - Mukhtarov Mosque.

മുഖ്താറോവ് മസ്ജിദ്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംVladikavkaz, Russia
മതവിഭാഗംIslam
രാജ്യംറഷ്യ, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിJózef Plośko
വാസ്തുവിദ്യാ തരംMosque
സ്ഥാപിത തീയതി1908
Specifications
മകുടം1
മിനാരം2

പേരിനു പിന്നിൽ

തിരുത്തുക

1900-1908ൽ ഈ പള്ളിയുടെ നിർമ്മാണത്തിന് ധനസഹായം നൽകിയ അസർബൈജാനി കോടീശ്വരനായ മുർതുസ മുഖ്തറോവിന്റെ പേരിൽ നിന്നാണ് പള്ളിക്ക് ഈ പേര് ലഭിച്ചത്.

വാസ്തുശില്പി

തിരുത്തുക

പ്രമുഖ പോളിഷ് (പോളണ്ട്) വാസ്തുശില്പിയായിരുന്ന ജോസഫ് പ്ലോക്കോ ഈജിപ്തിലെ അൽഅസ്ഹർ പള്ളി, കെയ്‌റോയിലെ മറ്റു പള്ളികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മസ്ജിദ് നിർമ്മിച്ചത്[1]. അസർബൈജാനിലെ ബാക്കുവിലെ മുഖ്താറോവ് കൊട്ടാരത്തിന്റെ ശില്പിയും ജോസഫ് പ്ലോസ്‌കോ തന്നെ ആയിരുന്നു.

പരിപാലനം

തിരുത്തുക

ഒസ്സേഷ്യൻ മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ഈ പള്ളി പരിപാലിച്ചു പോരുന്നത്. 1990കളിൽ വടക്കൻ ഒസ്സെഷ്യയിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് വ്‌ലാഡികാവ്കാസിൽ വസിച്ചിരുന്ന നോർത്ത് കോക്കസിലെ വടക്കുകിഴക്കൻ കൊക്കേഷ്യൻ തദ്ദേശിയരായ വംശീയ സമൂഹമായിരുന്ന ഇംഗുഷ് നിവാസികളും ഈ പള്ളി ഉപയോഗിച്ചിരുന്നു.

കോക്കസസ് പർവതനിരകളുടെ നാടകീയ പശ്ചാത്തലത്തിന് വിപരീത ദിശയിൽ മനോഹരമായ പശ്ചാത്തലത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. 1934 മുതൽ ഈ പള്ളി ചരിത്രപരമായ ഒരു നാഴികക്കല്ലായി സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്. 1996 ൽ ഒരു സ്‌ഫോടനത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ച്[2] നശിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തു.

ബാഹ്യ കണ്ണികൾ

തിരുത്തുക
  1. "Старый Владикавказ. Историко-этнологическое исследование. Центр социальных исследований. Северная Осетия. Владикавказ". www.nocss.ru. Archived from the original on 2019-02-20. Retrieved 2019-11-04.
  2. "Взрыв во Владикавказе". kommersant.ru. 31 January 1996.
"https://ml.wikipedia.org/w/index.php?title=മുഖ്താറോവ്_മസ്ജിദ്&oldid=3917005" എന്ന താളിൽനിന്ന് ശേഖരിച്ചത്