ഗുജറാത്തിലെ മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായിരുന്നു മുകുൾ സിൻഹ. ന്യൂ സോഷ്യലിസ്റ്റ് മൂവ്മെന്റ് എന്നൊരു രാഷ്ട്രീയപ്പാർട്ടിക്കു രൂപം നൽകി. ഗുജറാത്ത് ട്രേഡ് യൂണിയൻ ഫെഡറേഷൻ, ജനസംഘർഷ മഞ്ച് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പുതിയ പാർട്ടി.

ജീവിതരേഖ തിരുത്തുക

ഐ.ഐ.ടി. കാൺപുരിൽനിന്ന് സയൻസിൽ മാസ്റ്റർബിരുദം നേടിയശേഷം 1973-ൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ശാസ്ത്രജ്ഞനായി. 1989-ൽ നിയമബിരുദം നേടി അഭിഭാഷകനായി. 2002-ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്കുവേണ്ടിയും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി കോടതിയിൽ ഹാജരായി. സാദിഖ് ജമാൽ, ഇസ്രത്ത് ജഹാൻ, സൊഹ്‌റാബുദ്ദീൻ ശൈഖ്, തുൾസി പ്രജാപതി തുടങ്ങിയവരുമായി ബന്ധപ്പെട്ട നാല് വ്യാജ ഏറ്റുമുട്ടൽ കേസുകൾ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ജനസംഘർഷ മഞ്ച് തിരുത്തുക

തൊഴിൽകേസുകൾ ഏറ്റെടുത്ത് കൈകാര്യം ചെയ്യാൻ ജന സംഘർഷ് മഞ്ച് എന്ന സർക്കാറിതര സന്നദ്ധസംഘടനയ്ക്കു രൂപംനൽകി. അഹമ്മദാബാദിലെയും സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെയും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറഞ്ഞ വേതനത്തിനെതിരെ ജനസംഘർഷ മഞ്ച് ആണ് പോരാടിയത്.

ട്രൂത്ത് ഓഫ് ഗുജറാത്ത് ഡോട് കോം തിരുത്തുക

കലാപങ്ങൾ കൈകാര്യം ചെയ്തതിൽ ഗുജറാത്ത് സർക്കാറിന്റെ പരാജയം പുറത്തുകൊണ്ടുവരാൻ ഭാര്യക്കും മകനുമൊപ്പം ചേർന്ന് ട്രൂത്ത് ഓഫ് ഗുജറാത്ത് ഡോട് കോം എന്ന വെബ്‌സൈറ്റ് തുടങ്ങി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുകുൾ_സിൻഹ&oldid=3522932" എന്ന താളിൽനിന്ന് ശേഖരിച്ചത്