മുഅ്ത യുദ്ധം
കിഴക്കൻ റോമാ സാമ്രാജ്യവും (ബൈസന്റൈൻ സാമ്രാജ്യം) മുസ്‌ലിങ്ങളും തമ്മിൽ നടന്ന പ്രഥമ യുദ്ധമാണ് മുഅ്ത യുദ്ധം. ഇന്നത്തെ ജോർദാനിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് AD.629 സെപ്റ്റംബർ മാസമാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തിൽ മുസ്‌ലിം സൈന്യം തന്ത്ര പരമായി പിന്മാറി. റോമൻ സൈന്യത്തിന് കാര്യമായ നാശ നഷ്ടം ഉണ്ടായപ്പോൾ മുസ്‌ലിം സൈന്യത്തിന് 12 പേരെ നഷ്ടമായി.
Battle of Mu'tah (غزوة مؤتة) | |||||||
---|---|---|---|---|---|---|---|
the Arab–Byzantine Wars ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Muslim Arabs | Byzantine Empire, Ghassanids | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Zayd ibn Haritha † Ja'far ibn Abi Talib † Abdullah ibn Rawahah † Khalid ibn al-Walid | Theodore, Heraclius, Shurahbil ibn Amr | ||||||
ശക്തി | |||||||
3,000[2][3][4][5] | 100,000-200,000 (Muslim sources)[5][6][7][8] | ||||||
നാശനഷ്ടങ്ങൾ | |||||||
12 (Muslim sources) [4][പേജ് ആവശ്യമുണ്ട്] | 3,000 (Mentioned in Muslim sources)[4][പേജ് ആവശ്യമുണ്ട്] |
പശ്ചാത്തലം
തിരുത്തുകപ്രവാചകൻ മുഹമ്മദ് ഇസ്‌ലാമിനെ പരിചയപ്പെടുത്തി റോമാചക്രവർത്തി ഖൈസ്വറിനും അദ്ദേഹത്തിന്റെ ഗവർണർമാർക്കും കത്തുകളയച്ചിരുന്നു. ബുസ്‌റ റോമുമായി സഖ്യത്തിലുണ്ടായിരുന്ന അറബ് ഗോത്ര ഭരണാധികാരി ശുറഹ്ബീൽ ബിൻ അംറിനടുത്തേക്ക് സന്ദേശവുമായി പോയ ഹാരിസ് ബിൻ ഉമൈർ എന്ന സ്വഹാബിയെ ശുറഹ്ബീല് ബന്ധിയാക്കി വധിച്ചുകളഞ്ഞു. ദൂതന്മാരെ വധിക്കുകയെന്നത് അറബികൾക്കിടയിൽ വലിയ കുറ്റമായി പരിഗണിക്കപ്പെടുന്ന ഒന്നാണ്. ഹാരിസിന്റെ കാര്യത്തിൽ റോം ചെയ്തത് ഏറ്റവും വലിയൊരു ധിക്കാരമായി പരിഗണിക്കപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിക്കൽ അനിവാര്യമാണെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിൽ ഹിജ്‌റ വർഷം എട്ട്; ജമാദുൽ ഊലാ മാസം 3000 വരുന്ന വരുന്ന ഒരു സൈന്യത്തെ തയ്യാറാക്കി മുഅ്തതിലേക്കയച്ചു.
പ്രവചനം
തിരുത്തുകസൈദ് ബിൻ ഹാരിസയെ ആണ് സേനാധിപനായി തിരഞ്ഞെടുത്തത്. യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി. സൈദ് ബിൻ ഹാരിസ വധിക്കപ്പെട്ടാൽ ജഅ്ഫർ ബിൻ അബീ ഥാലിബും അദ്ദേഹം വധിക്കപ്പെട്ടാൽ അബ്ദുല്ലഹ് ബിൻ റവാഹയും സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, അദ്ദേഹം കൂടി വധിക്കപ്പെട്ടാൽ നിങ്ങൾ തീരുമാനിച്ചു കാര്യങ്ങൾ ചെയ്യുക.
പടപ്പുറപ്പാട്
തിരുത്തുകമുഹാജിറുകളിൽനിന്നും അൻസ്വാറുകളിൽനിന്നും പല പ്രമുഖരും അടങ്ങുന്നതായിരുന്നു മുസ്‌ലിം സൈന്യം. ഇസ്‌ലാമിക സൈന്യം മആൻ എന്ന പ്രദേശത്തെത്തിയപ്പോൾ റോമക്കാർബൽഖാഇലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഒരു ലക്ഷം റോമക്കാരും അറബ് ഗോത്രങ്ങളിൽനിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്ന കൂറ്റൻ സൈന്യമായിരുന്നു റോമാസൈന്യം. ഇത്രവലിയ സൈന്യത്തെ കേവലം മുവ്വായിരം വരുന്ന മുസ്‌ലിങ്ങൾ നേരിടുന്നത് ചിന്തിക്കുന്നതിന് അപ്പുറമായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ രണ്ടു ദിവസത്തോളം മുസ്‌ലിംകൾ പലവിധ ചർച്ചകളിൽ മുഴുകി. പിന്മാറുന്നതാണ് നല്ലത് എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ അബ്ദുല്ലാഹിബ്‌നു റവാഹ അതിനെ എതിർത്തു. അബ്ദുല്ലാഹിബ്‌നു റവാഹയുടെ പ്രചോദനത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് യുദ്ധത്തിനിറങ്ങാൻ മുസ്‌ലിം സൈന്യം തീരുമാനിച്ചു.
യുദ്ധം
തിരുത്തുകഒന്നാം ദിവസത്തെ യുദ്ധത്തിൽ കനത്ത ആക്രമണം നടത്തി. സൈന്യാധിപനായ സൈദ് ബിൻ ഹാരിസ വധിക്കപ്പെട്ടപ്പോൾ യഥാക്രമം ജഅ്ഫർ ബിൻ അബീ ഥാലിബും ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും നായകസ്ഥാനം ഏറ്റെടുത്തു. അദ്ദേഹം കൂടി വധിക്കപ്പെട്ട നിർണ്ണായക ഘട്ടത്തിൽ ഖാലിദ് ബിൻ വലീദ് നായകസ്ഥാനം ഏറ്റെടുത്തു. റോമാ സൈന്യത്തിന്റെ ഉള്ളിൽ കുടുങ്ങിയ മുസ്‌ലിം സൈന്യത്തെ തന്ത്രപരമായി അദ്ദേഹം പുറത്തെത്തിച്ചു. ആദ്യ ദിവസത്തെ യുദ്ധം അവസാനിക്കുമ്പോൾ റോമാ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു. മുസ്ലിങ്ങളിൽ നിന്ന് മൂന്ന് സൈന്യാധിപർ അടക്കം 12പേർ മാത്രമേ വധിക്കപ്പെട്ടുള്ളൂ. അന്ന് യുദ്ധം അവസാനിക്കുന്ന സമയത്ത് ഖാലിദ് ബിൻ വലീദ് ഏർപ്പെടുത്തിയ ഒരു സംഘം കുതിരപ്പടയാളികൾ മുസ്‌ലിം സൈന്യത്തിന് പിറകിലായി ധൂളികൾ ഉയർത്തിക്കൊണ്ടു സഞ്ചരിച്ചു. ഇത് കണ്ട റോമൻ സൈന്യം മുസ്‌ലിങ്ങൾക്ക് സഹായം എത്തിയതായി തെറ്റിദ്ധരിച്ചു. പിറ്റേന്ന് അവർ പിന്മാറാനുള്ള ഒരുക്കം തുടങ്ങി. അവരെ ആക്രമിക്കാതെ പിറ്റേന്ന് മുസ്‌ലിം സൈന്യം പിൻവാങ്ങി.
അവലംബം
തിരുത്തുക- ↑ Kaegi, W. Heraclius, Emperor of Byzantium. p. 231
- ↑ Ibn Qayyim Al-Jawziyya, Zad al-Ma'ad 2/155
- ↑ Ibn Hajar al-Asqalani, Fath al-Bari 7/511
- ↑ 4.0 4.1 4.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;makhtoom
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 General A. I. Akram, The Sword of Allah: Khalid bin Al-Waleed, Chapter 6, p. 2
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ecy-islam
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Modern historian Walter Kaegi says that the battle was "probably a very modest clash".
- ↑ Kaegi, W. Heraclius, Emperor of Byzantium, Cambridge University Press, 2007, ISBN 0-521-03698-4, p. 231.