മുംഗർ
ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ സ്ഥിതി ചെയ്യുന്ന ഇരട്ട നഗരവും മുനിസിപ്പൽ കോർപ്പറേഷനുമാണ് മുംഗർ. മുംഗർ ജില്ലയുടെയും മുംഗർ ഡിവിഷന്റെയും ഭരണആസ്ഥാനമാണിത്. ജനസംഖ്യഅനുസരിച്ച് ബീഹാറിലെ പതിനൊന്നാമത്തെ വലിയ നഗരമാണിത്.
മുംഗർ അംഗദേശം/അംഗദേശ് | |
---|---|
Metropolitan city | |
Nickname(s): Twin City, Yoga Capital of the World | |
Coordinates: 25°22′52″N 86°27′54″E / 25.381°N 86.465°E | |
Country | India |
State | Bihar |
District | Munger |
• ഭരണസമിതി | Munger Municipal Corporation |
• Mayor | Kumkum Devi |
• ആകെ | 68 ച.കി.മീ.(26 ച മൈ) |
•റാങ്ക് | 2nd |
ഉയരം | 43 മീ(141 അടി) |
(2011) | |
• ആകെ | 3,88,000 |
• റാങ്ക് | 4th |
• ജനസാന്ദ്രത | 5,700/ച.കി.മീ.(15,000/ച മൈ) |
Demonym(s) | Mungerites |
• Official | Angika, Similar to Maithili language, Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 811201,811202,811214 |
Telephone code | +91-6344 |
വാഹന റെജിസ്ട്രേഷൻ | BR-08 |
വെബ്സൈറ്റ് | munger |
ചരിത്രപരമായി, മുംഗർ ഒരു പുരാതന ഭരണ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഗംഗ നദിയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന മുംഗറും ജമാൽപൂരും ഈ ഇരട്ട നഗരത്തിൽ ഉൾപ്പെടുന്നു. ഭഗൽപൂരിൽ നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറും തലസ്ഥാന നഗരമായ പട്നയിൽ നിന്ന് 180 കിലോമീറ്റർ കിഴക്കും സ്ഥിതി ചെയ്യുന്നു
മുംഗർ ഗുപ്തന്മാർ (നാലാം നൂറ്റാണ്ട്) സ്ഥാപിച്ചതായി പറയപ്പെടുന്നു. മുസ്ലിം വിശുദ്ധനായ ഷാ മുഷ്ക് നഫ്‌സയുടെ (മരണം:1497) ശവകുടീരം സ്ഥിതിചെയ്യുന്ന ഒരു ഫോർട്ട് ഇവിടെയുണ്ട്. 1763-ൽ ബംഗാളിലെ നവാബ് ആയിരുന്ന മിർഖാസിം മുംഗറിനെ തന്റെ തലസ്ഥാനമാക്കുകയും ആയുധകലവറയും നിരവധി കൊട്ടാരങ്ങളും നിർമ്മിക്കുകയും ചെയ്തു. 1864 ൽ ഒരു മുനിസിപ്പാലിറ്റി രൂപീകരിച്ചു.
ഹൈന്ദവപുരാണമായ മഹാഭാരതത്തിൽ പ്രസ്ഥാവിച്ചിട്ടുള്ള കർണ്ണന്റെ അംഗരാജ്യം ഇവിടെയായിരുന്നെന്നു പറയപ്പെടുന്നു.[1]
കാലാവസ്ഥ
തിരുത്തുകMunger,India പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 23.5 (74.3) |
26.4 (79.6) |
32.5 (90.5) |
37 (98.6) |
37.9 (100.3) |
35.5 (95.9) |
31.9 (89.4) |
31.2 (88.1) |
31.5 (88.7) |
30.8 (87.5) |
27.7 (81.9) |
24.2 (75.6) |
30.84 (87.53) |
ശരാശരി താഴ്ന്ന °C (°F) | 9.4 (48.9) |
11.9 (53.4) |
16.9 (62.4) |
21.8 (71.3) |
24.6 (76.3) |
25.4 (77.7) |
24.9 (76.8) |
24.8 (76.6) |
24.2 (75.5) |
20.9 (69.7) |
14.4 (57.9) |
10 (50) |
19.1 (66.38) |
മഴ/മഞ്ഞ് mm (inches) | 15 (0.6) |
18 (0.7) |
13 (0.5) |
13 (0.5) |
41 (1.6) |
173 (6.8) |
297 (11.7) |
280 (11) |
226 (8.9) |
81 (3.2) |
5 (0.2) |
3 (0.1) |
1,165 (45.8) |
ഉറവിടം: weatherbase[2] |
മതങ്ങൾ
തിരുത്തുക.[3]
അവലംബങ്ങൾ
തിരുത്തുക- ↑ "കള്ളത്തോക്കുകൾ കഥ പറയുന്നു". mathrubhumi.com. 2014 Apr 14. Archived from the original on 2014-04-14. Retrieved 2014 Apr 14.
{{cite news}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|coauthors=
(help) - ↑ "weatherbase.com". weatherbase. 2014. Retrieved on April 8, 2014.
- ↑ "census of india:Socio-cultural aspects". Goverment of India,Ministiry of Home Affairs.