മീസോതെറാപ്പി ഒരു സൗന്ദര്യവർദ്ധക മെഡിക്കൽ ചികിത്സയാണ്. ഈ ചികിത്സയിൽ ശസ്ത്രക്രിയ ഉൾപ്പെടുന്നില്ല. ഔഷധങ്ങളും ഹോമിയോപ്പതി ഔഷധങ്ങളും, ചെടികളിൽനിന്നും എടുത്ത നീരും, വിറ്റാമിനുകളും, മറ്റു ചേരുവകളും ചർമത്തിനു താഴെയുള്ള കൊഴുപ്പിലേക്ക് അനവധി കുത്തിവെപ്പുകൾ നടത്തുന്നത് മീസോതെറാപ്പിയുടെ ഭാഗമാണ്. പറഞ്ഞതുപോലെ മീസോതെറാപ്പി കുത്തിവെപ്പുകൾ കൊഴുപ്പ് കോശങ്ങളെ ലക്ഷ്യംവെക്കുന്നു, അവയെ ലൈപോലിസിസ് ചെയ്യിപ്പിച്ചു, കൊഴുപ്പ് കോശങ്ങളെ നശിപ്പിക്കുന്നു.[1]


ചരിത്രം

തിരുത്തുക

മിച്ചെൽ പിസ്റ്റർ (1924 - 2003) ക്ലിനിക്കൽ ഗവേഷണങ്ങൾ നടത്തി കണ്ടെത്തിയതാണ് മീസോതെറാപ്പി വിഭാഗം. ചർമത്തിൻറെ ഉള്ളിൽ നടത്താവുന്ന ചികിത്സയെക്കുറിച്ചു അനവധി രാജ്യങ്ങളിൽ നടന്ന ഗവേഷണങ്ങൾ പരകോടിയിൽ എത്തുകയും 1948 മുതൽ 1952 വരെയുള്ള പിസ്റ്ററിൻറെ കണ്ടെത്തലുകളും ചേർന്നു മനുഷ്യ മീസോതെറാപ്പി ചികിത്സകൾ സാധ്യമായി. മീസോതെറാപ്പി എന്നാ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1958-ൽ ഫ്രഷ്‌ പത്രമാധ്യമങ്ങളാണ്. 1987-ൽ അക്കാദമി നാഷണലെ ഡി മെഡിസിനെ മീസോതെറാപ്പിയെ മെഡിസിൻ രംഗത്തെ പ്രത്യേക വിഭാഗമായി അംഗീകരിച്ചു. ഫ്രഞ്ച് സൊസൈറ്റി ഓഫ് മീസോതെറാപ്പി അതിൻറെ ഉപയോഗത്തെ വിവിധതരം അവസ്ഥകളുടെ ചികിത്സക്കായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്‌ സർജറിയിൽ ഇതിൻറെ ഉപയോഗത്തെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.[2] യുറോപ്പിയൻ രാജ്യങ്ങളിലും ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും ജനപ്രിയമായ മീസോതെറാപ്പി ചികിത്സ ഇന്ന് ലോകമെമ്പാടുമുള്ള 18000-ത്തോളം ഫിസീഷ്യൻമാർ പ്രാക്ടീസ് ചെയ്യുന്നു.[3]

വിമർശനം

തിരുത്തുക

യുറോപ്പിയൻ രാജ്യങ്ങളിലും ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും മീസോതെറാപ്പി ചികിത്സകൾ നടത്തിയിട്ടുണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ 50 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചു. അതേസമയം, മീസോതെറാപ്പിയുടെ കാര്യക്ഷമതയെക്കുറിച്ചു ഫിസീഷ്യൻമാർ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്, ഫലപ്രാപ്തി ഉറപ്പുവരുത്താൻ മാത്രം ഈ ചികിത്സയെക്കുറിച്ച് പഠനം നടത്തിയിട്ടില്ല എന്നതാണ് അവരുടെ വാദം. സൗന്ദര്യവർദ്ധക ചികിത്സയായി മീസോതെറാപ്പിയെ ക്ലിനികൾ പരീക്ഷണങ്ങൾക്കു വിധേയമാക്കിയിട്ടില്ല എന്നതാണു പ്രാഥമിക പ്രശ്നം; അതേസമയം മീസോതെറാപ്പി മറ്റു രോഗങ്ങളുടെ വേദന സംഹാരത്തിനായി ഉപയോഗിക്കാം എന്നത് പഠനവിധേയമായി തെളിഞ്ഞതാണ്.[4] മാത്രമല്ല, മീസോതെറാപ്പി എങ്ങനെ സൗന്ദര്യവർദ്ധക ചികിത്സയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അനേകം പ്രബന്ധങ്ങളും മെഡിക്കൽ പേപ്പറുകളും വന്നിട്ടുണ്ട്, കൂടാതെ മീസോതെറാപ്പിയിൽ ഉപയോഗിക്കുന്ന ചേരുവകളും പഠനവിധേയമായിട്ടുണ്ട്.

ഈ സംവാദത്തിൻറെ മറ്റു വശം റോഡ്‌ റോറിച്ച്, എംഡി, ചെയർമാൻ, ഡിപ്പാർട്ട്മെൻറ് ഓഫ് പ്ലാസ്റ്റിക്‌ സർജറി, യുനിവർസിറ്റി ഓഫ് ടെക്സാസ് സൗത്ത്വെസ്റ്റേൺ മെഡിക്കൽ സെൻറെർ, ഡാല്ലാസ്, പ്രകടിപ്പിക്കുന്നു: “എൻറെ അറിവിൽ, മീസോതെറാപ്പി ഫലപ്രദമാണെന്നു തെളിയിക്കുന്ന ഒരു ഡാറ്റയോ ശാസ്ത്രമോ വിവരമോ എവിടെയും ഇല്ല.” അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക്‌ സർജൻസ് മീസോതെറാപ്പിയെ സാക്ഷ്യപ്പെടുത്തുന്നില്ല എന്നു പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കി, എന്നാൽ ഈ പ്രസ്താവന വിവാദങ്ങൾക്ക് കാരണമായി. മീസോതെറാപ്പി ശസ്ത്രക്രിയ ചികിത്സ അല്ലാത്തതുകൊണ്ട്, അതേസമയം പ്ലാസ്റ്റിക്‌ സർജറിക്കു ശസ്ത്രക്രിയ ഇല്ലാത്തൊരു പോംവഴിയാണ് മീസോതെറാപ്പി. പ്ലാസ്റ്റിക്‌ സർജറിക്കു വിധേയരാവേണ്ട രോഗികൾക്കു മീസോതെറാപ്പി ചികിത്സ പരിഗണിക്കാവുന്നതാണ്.

ഒരു ഫ്രഞ്ച് ഫിസീഷ്യൻ തൻറെ അനവധി രോഗികളിൽ ദൂശ്യകരമായ ഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്നു, അടിഞ്ഞുകൂടിയ കൊഴുപ്പുകളെ നീക്കംചെയ്യാൻ വേണ്ടി മീസോതെറാപ്പി ചികിത്സ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഔദ്യോഗിക സ്ഥിരീകരണം ഏപ്രിൽ 2011-ൽ ഫ്രാൻ‌സിൽ പുറപ്പെടുവിച്ചു. എന്നാൽ ജൂൺ 2011-ൽ ഈ നിരോധനം നീക്കി, ഈ ദൂശ്യകരമായ ഫലങ്ങൾക്കു കാരണം മീസോതെറാപ്പിയല്ല, വൃത്തിയല്ലാത്ത ചുറ്റുപാടിൽ ഈ ചികിത്സ നടത്തിയതുകൊണ്ടാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണിത്.

ക്ലിനിക്കൽ പഠനങ്ങൾ

തിരുത്തുക

ശുഭപ്രതീക്ഷയോടെ നടന്ന ഒരു പഠനത്തിൽ, 10 രോഗികൾ ഓരോ മാസ ഇടവേളകളിൽ 4 സെഷൻ മൾടിവിറ്റാമിൻ ഫേഷ്യൽ മീസോതെറാപ്പിക്കു വിധേയരായി. ക്ലിനിക്കലി പ്രസക്തമായ ഗുണങ്ങളൊന്നും മീസോതെറാപ്പി ചികിത്സക്കില്ല എന്ന് ഈ പഠനത്തിൽ വ്യക്തമായി.[5]

സബ്മെൻറെൽ കൊഴുപ്പ് അലിയിച്ചുകളയാനുള്ള കുത്തിവെപ്പായി ഡിയോക്സികോളിക് ആസിഡ് ഉപയോഗിക്കാൻ ജൂൺ 2015-നു എഫ്ഡിഎ അംഗീകാരം ലഭിച്ചു. 2600 രോഗികളിൽ നടത്തിയ ഫേസ് 3 പരീക്ഷണങ്ങൾക്കു അനുസരിച്ചാണിത്. 68.2 ശതമാനം ആളുകൾ കൊഴുപ്പിൻറെ അളവിൽ വ്യത്യാസം കാണിച്ചു. 81 ശതമാനം ആളുകളിൽ ചെറിയ വിപരീതഫലങ്ങൾ കാണിച്ചു, ചികിത്സ നടത്തിയ ഭാഗങ്ങളിൽ ചതവ്, മുഴയ്ക്കൽ, വേദന, മരവിപ്പ്, കല്ലിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടു.

  1. Matarasso, Seth; Butterwick, Kimberly; Goldberg, David; Lawrence, Naomi; Mandy, Stephen; Sadick, Neil; Wexler, Patricia; Rotunda, Adam (January 2006). "Technology report: Mesotherapy". American Society for Dermatological Surgery. Archived from the original on 2015-01-09. Retrieved August 11, 2015.
  2. Rittes, PG; Rittes, JC; Carriel, Amary MF (2006). "Injection of phosphatidylcholine in fat tissue: experimental study of local action in rabbits". Aesthetic Plast Surg. 30 (Jul–Aug, 30(4):474-8.): 474–8. {{cite journal}}: Invalid |ref=harv (help)
  3. "Mesotherapy". drbatul.com. Retrieved August 11, 2015.
  4. Puente, Maria (August 4, 2004). "Critics say mesotherapy offers slim chance". USA Today. Retrieved August 11, 2015.
  5. Rotunda, Adam; Kolodney, Michael (April 2006). "Mesotherapy and Phosphatidylcholine Injections: Historical Clarification and Review" (PDF). Dermatological Surgery. 32 (4): 465–480. Archived from the original (PDF) on 2016-03-03. Retrieved August 11, 2015. {{cite journal}}: Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മീസോതെറാപ്പി&oldid=3641299" എന്ന താളിൽനിന്ന് ശേഖരിച്ചത്